കു​നി​യി​ൽ ഇ​ര​ട്ടക്കൊല​പാ​ത​കം; മൃ​ത​ശ​രീ​ര​ങ്ങ​ളി​ൽ  47 മു​റി​വു​കൾ; ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​സു​ജി​ത്ത് ശ്രീ​നി​വാ​സ​ന്‍റെ  മൊ​ഴി  ഇങ്ങനെ..

മ​ഞ്ചേ​രി: കു​നി​യി​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ന്‍റെ വി​ചാ​ര​ണ മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ​രോ​ഗ​മി​ക്ക​വേ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​റെ ഇ​ന്ന​ലെ വി​സ്ത​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട കൊ​ള​ക്കാ​ട​ൻ അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, സ​ഹോ​ദ​ര​ൻ അ​ബു​ബ​ക്ക​ർ എ​ന്ന ബാ​പ്പു​ട്ടി എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ 47 വെ​ട്ടു​ക​ൾ ഏ​റ്റ​താ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​സു​ജി​ത്ത് ശ്രീ​നി​വാ​സ​ൻ കോ​ട​തി മു​ന്പാ​കെ മൊ​ഴി ന​ൽ​കി. അ​ബൂ​ബ​ക്ക​റി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ലാ​ണ് ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ കു​ടു​ത​ൽ. ത​ല​യ്ക്കും കൈ​ക​ൾ​ക്കു​മാ​ണ് മാ​ര​ക പ​രി​ക്ക്.

മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ കൊ​ണ്ടു​ള്ള 20 മു​റി​വാ​ണു​ള്ള​ത്. ത​ല​യോ​ട് ത​ക​ർ​ന്ന് ത​ല​ച്ചോ​ർ ചി​ത​റി​യി​ട്ടു​ണ്ട്. എ​ല്ലു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും ക​ഷ​ണ​ങ്ങ​ളാ​യി. ദേ​ഹ​മാ​സ​ക​ലം പ​രി​ക്കു​ണ്ട്. വ​ല​തു കൈ​യി​ലെ മൂ​ന്നു വി​ര​ലു​ക​ളും അ​റ്റു പോ​യി​രു​ന്നു. വെ​ട്ടു​ന്ന​തി​നി​ടെ ത​ല​യോ​ട്ടി​യി​ൽ കു​രു​ങ്ങി​യ കൊ​ടു​വാ​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഈ ​ആ​യു​ധം ഡോ​ക്ട​ർ തി​രി​ച്ച​റി​ഞ്ഞു. ആ​സാ​ദി​ന്‍റെ ത​ല​യ്ക്കും വ​യ​റി​നു​മാ​യി​രു​ന്നു ഗു​രു​ത​ര പ​രി​ക്ക്. ശ​രീ​ര​ത്തി​ൽ ആ​കെ 27 വെ​ട്ടും കു​ത്തും. ഇ​രു​കൈ​ക​ളും കൊ​ത്തി​ക്കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ എ​ത്തും മു​ന്പ് ഇ​രു​വ​രു​ടെ​യും ര​ക്തം ഏ​റെ ന​ഷ്ട​പ്പെ​ട്ടു. ആ​സാ​ദി​ന്‍റെ വ​യ​റി​നു വെ​ട്ടേ​റ്റു ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ പു​റ​ത്തു​ചാ​ടി​യ നി​ല​യി​ലാ​യി​രു​ന്നു. വി​ര​ലു​ക​ൾ മു​റി​ഞ്ഞു. വെ​ട്ടേ​റ്റു വി​ര​ലു​ക​ൾ അ​റ്റു​തൂ​ങ്ങി​യ നി​ല​യി​ലാ​യി​രി​ന്നു​വെ​ന്നും ഡോ​ക്ട​ർ കോ​ട​തി മു​ന്പാ​കെ ബോ​ധി​പ്പി​ച്ചു. 829 പേ​ജു​ക​ളി​ലാ​യാ​ണ് ഇ​രു​വ​രു​ടെ​യും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

കേ​സി​ൽ ഇ​തു​വ​രെ 257 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 450ഓ​ളം രേ​ഖ​ക​ളും അ​ൻ​പ​തി​ലേ​റെ തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കി. 356 സാ​ക്ഷി​ക​ളു​ള്ള കേ​സി​ൽ സെ​പ്തം​ബ​ർ 19-നാ​ണ് വി​സ്താ​രം ആ​രം​ഭി​ച്ച​ത്. 2012 ജൂ​ണ്‍ 10നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കൊ​ള​ക്കാ​ട​ൻ അ​ബൂ​ബ​ക്ക​ർ(48), സ​ഹോ​ദ​ര​ൻ അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്(37)​എ​ന്നി​വ​രെ ന​ടു​റോ​ഡി​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഇ.​എം. കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യും പ്ര​തി​ക​ൾ​ക്കാ​യി പി.​കെ. ശ്രീ​ധ​ര​നും ഹാ​ജ​രാ​യി. സാ​ക്ഷി വി​സ്താ​രം 25ന് ​തു​ട​രും.

Related posts