കു​ന്നി​ക്കോ​ട്ട് ജു​മാ​മ​സ്ജി​ദി​ൽ മോ​ഷ​ണം;   ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടു;  സമീപത്തെ കടകളിൽ കാമറകൾ തകർത്തനിലയിൽ

പ​ത്ത​നാ​പു​രം: കു​ന്നി​ക്കോ​ട് പ​ച്ചി​ല സാ​യി ജു​മാ മ​സ്ജി​ദി​ൽ മോ​ഷ​ണം. പ​ള്ളി​യ്ക്ക​ക​ത്തു​ണ്ടാ​യി​രു​ന്ന അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ച് ഇ​രു​പ​തി​നാ​യി​രം രൂ​പ​യോ​ളം ക​വ​ർ​ന്നു. പു​റ​ത്ത് പ​ള്ളി​യോ​ട് ചേ​ർ​ന്ന് വ​ഴി​യ​രി​കി​ലെ പ്ര​ധാ​ന വ​ഞ്ചി പൊ​ളി​ക്കാ​നു​ള്ള മോ​ഷ്ടാ​ക്ക​ളു​ടെ ശ്ര​മം ന​ട​ന്നി​ല്ല.

സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സി ​സി ക്യാ​മ​റ ന​ശി​പ്പി​ച്ചി​ട്ടാ​ണ് മോ​ഷ്ടാ​ക്ക​ൾ പ​ള്ളി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.വ​ഞ്ചി​യി​ൽ നി​ന്ന് മാ​സ​ത്തി​ൽ ഒ​രു ല​ക്ഷം രൂ​പ​വ​രെ വ​രു​മാ​ന​മു​ള്ള​താ​ണ്. ഇ​ന്ന് രാ​വി​ലെ നി​സ്ക്കാ​ര​ത്തി​നെ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് പ​ള്ളി തു​റ​ന്ന് കി​ട​ക്കു​ന്ന​തും അ​ല​മാ​ര പൊ​ളി​ച്ച​താ​യും ക​ണ്ട​ത്.

മ​ഴ​ക്കാ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്ര​ദേ​ശ​ത്ത് മോ​ഷ​ണ പ​ര​മ്പ​ര തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ക്കി​ടെ പ്ര​ദേ​ശ​ത്ത് നി​ര​വ​ധി​വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. മോ​ഷ​ണം ന​ട​ന്ന പ​ള്ളി​യി​ൽ​കു​ന്നി​ക്കോ​ട് പൊ​ലീ​സ് എ​ത്തി തെ​ളി​വെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts