കു​പ്പി വെ​ള്ള​ത്തി​ന് ഏപ്രിൽ ഒ​ന്നു​മു​ത​ൽ ലി​റ്റ​റി​ന് 12 രൂ​പ; സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാണ് തീ​രു​മാ​ന​മെ​ന്ന് കേ​ര​ള ബോ​ട്ടി​ൽ​ഡ് വാ​ട്ട​ർ മാ​നു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

 

കൊ​ല്ലം: വി​പ​ണ​യി​ൽ ഇ​പ്പോ​ൾ 20 രൂ​പ വി​ല​യു​ള്ള ഒ​രു ലി​റ്റ​ർ കു​പ്പി വെ​ള്ള​ത്തി​ലെ വി​ല ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ 12 രൂ​പ​യാ​യി കു​റ​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​മെ​ന്ന് കേ​ര​ള ബോ​ട്ടി​ൽ​ഡ് വാ​ട്ട​ർ മാ​നു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം ലോ​ക ജ​ല​ദി​ന​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഒ​ന്നു​മു​ത​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വേ​ന​ൽ ആ​സ​ന്ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലും ജി​എ​സ്ടി വ​ന്ന​തി​ന് ശേ​ഷ​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചു​മാ​ണ് തീ​രു​മാ​ന​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​പ്പോ​ൾ മി​ക്ക കു​പ്പി വെ​ള്ള​ത്തി​ലും എം​ആ​ർ​പി 20 രൂ​പ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും ഒ​ന്നു​മു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ 12 രൂ​പ​യ്ക്ക് വെ​ള്ളം ചോ​ദി​ച്ച് വാ​ങ്ങ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ വി.​വ​സ​ന്ത​കു​മാ​ർ, ഷ​ഫീ​ർ, ഷ​ഹീ​ർ, ഹി​ലാ​ൽ മേ​ത്ത​ർ, രാം ​കി​ച്ചു എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഗു​ണ​മേ​ന്മ​യി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​കാ​യെ​യാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. സ​ർ​ക്കാ​ർ-​സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലു​ള്ള കു​പ്പി​വെ​ള്ള​ത്തി​നും വി​ല കു​റ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

Related posts