ചെലവു കാശ് പോലും കിട്ടുന്നില്ലെന്ന്..! കെഎംആർ എല്ലിന്‍റെ ഉറപ്പ് പാഴ് വാക്കായി; മെ​ട്രോ യാ​ത്ര​ക്കാരുടെ കുറവ് മൂലം വ​രു​മാ​ന ന​ഷ്ടം ത​ങ്ങാ​നാ​കാ​തെ കെയുആ​ർ​ടി​സി​ മെ​ട്രോ ഫീ​ഡ​ർ സ​ർ​വീ​സു​ക​ൾ നി​ർ​ത്തുന്നു

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക് അ​നു​ബ​ന്ധ യാ​ത്ര​സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്‍റെ (കെ​എം​ആ​ർ​എ​ൽ) ഉ​റ​പ്പു പാ​ഴ്‌വാ​ക്കാ​യി. മെ​ട്രോ അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​വ​ന്ന ഫീ​ഡ​ർ സ​ർ​വീ​സു​ക​ൾ കേ​ര​ള അ​ർ​ബ​ൻ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ (കെ​യു​ആ​ർ​ടി​സി) നി​ർ​ത്ത​ലാ​ക്കു​ന്നു. വ​രു​മാ​ന ന​ഷ്ടം ത​ങ്ങാ​നാ​കാ​തെ​യാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് കെ​യു​ആ​ർ​ടി​സി വി​ശ​ദീ​ക​രി​ച്ചു. മെ​ട്രോ ഉ​ദ്ഘാ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ആ​രം​ഭി​ച്ച 37 സ​ർ​വീ​സു​ക​ളി​ൽ 17 എ​ണ്ണം ഇ​തി​നോ​ട​കം നി​ർ​ത്ത​ലാ​ക്കി​ക്ക​ഴി​ഞ്ഞു.

കെ​യു​ആ​ർ​ടി​സി​യു​ടെ ലോ ​ഫ്ളോ​ർ എ​സി, നോ​ണ്‍ എ​സി ബ​സു​ക​ളാ​ണു മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു ഫീ​ഡ​ർ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ച്ച വ​രു​മാ​നം കി​ട്ടി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട​തു ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന്‍റെ ചെ​ല​വു​പോ​ലും കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ ജി. ​അ​നി​ൽ​കു​മാ​ർ പ​റ​യു​ന്ന​ത്. 20 സ​ർ​വീ​സു​ക​ൾ നി​ല​വി​ൽ ഓ​ടു​ന്നു​ണ്ടെ​ങ്കി​ലും വൈ​കാ​തെ ഇ​തു നി​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

മെ​ട്രോ ഓ​ടു​ന്ന ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ദ്യ​ഘ​ട്ടം ഫീ​ഡ​ർ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത്. ഇ​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി​ക്കു മാ​ത്രം സ​ർ​വീ​സ് ന​ട​ത്താ​വു​ന്ന ആ​ലു​വ-​അ​ങ്ക​മാ​ലി, ആ​ലു​വ-​പെ​രു​ന്പാ​വൂ​ർ, ആ​ലു​വ-​പ​റ​വൂ​ർ, ഇ​ട​പ്പ​ള്ളി-​ഫോ​ർ​ട്ടു​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി (ക​ണ്ടെ​യ്ന​ർ റോ​ഡ് വ​ഴി) എ​ന്നീ റൂ​ട്ടു​ക​ൾ തീ​രു​മാ​നി​ച്ചു. മെ​ട്രോ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി 10.30 വ​രെ സ്റ്റേ​ഷ​നു​ക​ളി​ൽ ബ​സ് ല​ഭ്യ​മാ​യി​രു​ന്നു.

ആ​ദ്യ മാ​സ​ത്തി​നു​ശേ​ഷം മെ​ട്രോ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യ​തോ​ടെ​യാ​ണ് ഇ​ത് ഫീ​ഡ​ർ സ​ർ​വീ​സു​ക​ളെ​യും ബാ​ധി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് ചി​ല സ​ർ​വീ​സു​ക​ൾ പു​ന​ക്ര​മീ​ക​രി​ച്ച് ന​ഷ്ടം കു​റ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​ത്. പാ​ലാ​രി​വ​ട്ട​ത്ത് നി​ന്ന് ചാ​ർ​ട്ട് ചെ​യ്തി​രു​ന്ന സ​ർ​വീ​സ് കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്കി​ലേ​ക്കും, ആ​ലു​വ​യി​ലേ​ത് സ്റ്റാ​ൻ​ഡി​ലേ​ക്കും പു​തു​ക്കി നി​ശ്ച​യി​ച്ച​യി​ച്ച​തോ​ടെ കാ​ര്യ​ങ്ങ​ൾ​ക്കു കു​റ​ച്ചു​മാ​റ്റ​മു​ണ്ടാ​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കാ​തെ ഇ​പ്പ​ഴും തു​ട​രു​ന്ന​ത്.

Related posts