കു​റു​പ്പി​നെ ആ​ർ​ടി​ഒ പൊ​ക്കി; പി​ഴ​യ​ട​ക്ക​യ്ക്ക​ണം, ആ​റാ​യി​രം രൂ​പ..! നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ടെന്ന് അണിയറക്കാര്‍; പക്ഷേ…

ദു​ൽ​ഖ​റി​ന്‍റെ കു​റു​പ്പ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച കാ​റി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ പി​ഴ.

ആ​റാ​യി​രം രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ കാ​റു​ട​മ പി​ഴ അ​ട​ച്ചി​ട്ടി​ല്ല.

നി​യ​മ​പ്ര​കാ​രം പ​ണം ന​ൽ​കി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ത്തി​ൽ സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ പി​ആ​ർ ടീം ​പ​റ​യു​ന്നു.

പാ​ല​ക്കാ​ട് ആ​ർ​ടി​ഒ ഓ​ഫി​സി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​തി​ന് ശേ​ഷ​മാ​ണ് വാ​ഹ​നം റോ​ഡി​ൽ ഇ​റ​ക്കി​യ​തെ​ന്നും സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

എ​ന്നാ​ൽ അ​നു​മ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ​യും ഫീ​സും മാ​ത്ര​മാ​ണ് ഇ​വ​ർ അ​ട​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ർ​ടി​ഒ ഇ​വ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല​ത്രേ.

മാ​ത്ര​മ​ല്ല സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ പ​ര​സ്യം പ​തി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി അ​നു​വാ​ദ​മി​ല്ല. കാ​റി​നെ​തി​രേ വ്ലോ​ഗ​ർ​മാ​രും രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment