ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന​ല്ല മ​ര​ണം ! വയറ്റിനുള്ളിൽ കറുത്ത ദ്രാവകം; കു​റി​ച്ചി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എഎ​സ്ഐ​യ്ക്കു കോവി​ഡ് പോ​സിറ്റീവ്‌

ചി​ങ്ങ​വ​നം: കു​റി​ച്ചി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​ എ​സ്ഐ​യ്ക്കു കോവി​ഡ് പോ​സി​റ്റീ​വെ​ന്നു റി​പ്പോ​ർ​ട്ട്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന​ല്ലെ​ന്നാ​ണ് നി​ഗ​മ​നം. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഹൃ​ദ​യാ​ഘാ​തം സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. വ​യ​റി​നു​ള്ളി​ൽ ക​റു​ത്ത ദ്രാ​വ​ക​ത്തി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​തി​നാ​ൽ മ​ര​ണ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കൊ​രു​ങ്ങു​ക​യാ​ണ് ചി​ങ്ങ​വ​നം പോ​ലീ​സ്.

എ​ആ​ർ ക്യാ​ന്പി​ലെ എ​എ​സ്ഐ കു​റി​ച്ചി ശ്രു​തി​യി​ൽ മ​ധു​സൂ​ദ​ന​ൻ നാ​യ​രെ(53)​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നു തെ​ളി​ഞ്ഞ​ത്.

കോ​വി​ഡാ​ണോ വ​യ​റ്റി​ലു​ണ്ടാ​യി​രു​ന്ന അ​ജ്ഞാ​ത ദ്രാ​വ​ക​മാ​ണോ മ​ര​ണ​കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്നു ചി​ങ്ങ​വ​നം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീസ​ർ ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ. ജി​ജു പ​റ​ഞ്ഞു.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ൽ പ​ത്തു ദി​വ​സ​ത്തി​നു ശേ​ഷ​മാ​കും വ​യ​റ്റി​ൽ​നി​ന്നു​മെ​ടു​ത്ത ദ്രാ​വ​കം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്കു പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കു​ക.

ആ​യു​ർ​വേ​ദ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​തി​നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള മ​രു​ന്നു​ക​ളു​ടെ കൂ​ട്ടാ​ണോ വ​യ​റ്റി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ​തെ​ന്നും സം​ശ​യി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

Related posts

Leave a Comment