നീ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് വച്ചേക്കണം, ഞാന്‍ ഓടിവരാം..! പക്ഷേ പണിപാളി; പെറ്റ് ഷോപ്പില്‍നിന്നും നായ്ക്കുട്ടികളെ മോഷ്ടിച്ചവര്‍ കുടുങ്ങി

കോ​ട്ട​യം: ബൈ​ക്കി​ന്‍റെ ന​ന്പ​ർ പ്ലേ​റ്റ് മ​ട​ക്കി​വ​ച്ച് വ്യ​ക്ത​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി നാ​യ്ക്കു​ട്ടി​ക​ളെ മോ​ഷ്ടി​ച്ചു.

പ​ക്ഷേ സി​സി​ടി​വി കാ​മ​റ ച​തി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യി.

പാ​ന്പാ​ടി എ​സ്എ​ൻ പു​രം പു​തു​പ്പ​റ​ന്പി​ൽ ക്രി​സ്റ്റി ആ​ന്‍റ​ണി (29), മ​ള്ളു​ശേ​രി പു​ല്ല​രി​ക്കു​ന്ന് പാ​റ​യ്ക്ക​ൽ റി​ജി​ൽ രാ​ജു(27) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് നാ​ഗ​ന്പ​ട​ത്തു​ള്ള റൂ​ബി പെ​റ്റ് ഷോ​പ്പി​ൽ​നി​ന്നും 45 ദി​വ​സം പ്രാ​യ​മു​ള്ള ല​ഫാ​സാ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ്ക്കു​ട്ടി​ക​ളെ ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. ഷോ​പ്പി​ലെ​ത്തി​യ പ്ര​തി​ക​ൾ നാ​യ്ക്കു​ട്ടി​ക​ളു​ടെ വി​ല തി​ര​ക്കി.

തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്കെ​ന്ന പേ​രി​ൽ ര​ണ്ടു നാ​യ്ക്കു​ട്ടി​ക​ളെ​യും കൈ​ക​ളി​ൽ എ​ടു​ത്തു.

പ്ര​തി​ക​ളി​ലൊ​രാ​ൾ പു​റ​ത്തേ​ക്കു പോ​യി ബൈ​ക്ക് സ്റ്റാ​ർ​ട്ട് ചെ​യ്ത് നി​ർ​ത്തി​യ സ​മ​യം അ​ക​ത്തു​നി​ന്ന പ്ര​തി ര​ണ്ടു പ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി പു​റ​ത്തേ​ക്കോ​ടി ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

ന​ന്പ​ർ പ്ലേ​റ്റ് മ​ട​ക്കി​വ​ച്ചു മാ​സ്ക് ധ​രി​ച്ചു എ​ത്തി​യ​തി​നാ​ൽ പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു ഇ​വ​ർ ക​രു​തി​യി​രു​ന്ന​ത്.

തു​ട​ർ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി.

എ​സ്എ​ച്ച്ഒ റി​ജോ പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യും നാ​യ്ക്കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

Related posts

Leave a Comment