ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​ൻ അ​തി​ർ​ത്തി​ക​ളി​ൽ റെ​യ്ഡ് ; സ്തൂ​​​ൾ, കോ​​​ള​​​ജ് ബ​​​സ് സ്റ്റോ​​​പ്പു​​​ക​​​ളി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ശ​​​ക്ത​​​മാ​​​ക്കും

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ സം​​​സ്ഥാ​​​ന അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ റെ​​​യ്ഡും സ്കൂ​​​ൾ, കോ​​​ള​​​ജ് ബ​​​സ് സ്റ്റോ​​​പ്പു​​​ക​​​ളി​​​ൽ പ​​​ട്രോ​​​ളിം​​​ഗും ശ​​​ക്ത​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം.

അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ പോ​​​ലീ​​​സ്, എ​​​ക്സൈ​​​സ്, ഫോ​​​റ​​​സ്റ്റ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് റെ​​​യ്ഡ് ന​​​ട​​​ത്തും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​ച​​​ര​​​ണ​​​ത്തി​​​ന് രൂ​​​പീ​​​ക​​​രി​​​ച്ച സം​​​സ്ഥാ​​​ന​​​സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് രാ​​​വി​​​ലെ 10ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ത്തി​​​ലും ഗ്ര​​​ന്ഥ​​​ശാ​​​ല​​​ക​​​ളി​​​ലും ഉ​​​ദ്ഘാ​​​ട​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​ന് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ൽ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ച​​​ർ​​​ച്ച​​​യും സം​​​വാ​​​ദ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സം​​​ഗം അ​​​ന്ന് ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ൽ കേ​​​ൾ​​​പ്പി​​​ക്ക​​​ണം.

അ​​​തി​​​ന് സം​​​വി​​​ധാ​​​ന​​​മി​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​രു​​​മി​​​ച്ചു​​​ള്ള അ​​​സം​​​ബ്ലി​​​യോ മ​​​റ്റോ സം​​​ഘ​​​ടി​​​പ്പി​​​ച്ച് പ്ര​​​സം​​​ഗം പ്ര​​​ക്ഷേ​​​പ​​​ണം ചെ​​​യ്യ​​​ണം.

ഒ​​​ക്ടോ​​​ബ​​​ർ ആ​​​റ്, ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​ല്ലാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും പി​​​ടി​​​എ-​​​എം​​​പി​​​ടി​​​എ- വി​​​ക​​​സ​​​ന സ​​​മി​​​തിയുടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കും.

എ​​​ട്ടു മു​​​ത​​​ൽ 12 വ​​​രെ വ്യ​​​ത്യ​​​സ്ത കൂ​​​ട്ടാ​​​യ്മ​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​വാ​​​ദ​​​വും പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ക്ക​​​ലും സം​​​ഘ​​​ടി​​​പ്പി​​​ക്കും. കു​​​ടും​​​ബ​​​ശ്രീ അ​​​യ​​​ൽ​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്പ​​​തി​​​ന് ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ​​​ഭ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണം.

ഒ​​​ക്ടോ​​​ബ​​​ർ 14ന് ​​​ബ​​​സ് സ്റ്റാ​​​ൻ​​​ഡു​​​ക​​​ൾ, ച​​​ന്ത​​​ക​​​ൾ, പ്ര​​​ധാ​​​ന ടൗ​​​ണു​​​ക​​​ൾ, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ​​​ദ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണം.

16ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​മു​​​ത​​​ൽ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും ജ​​​ന​​​ജാ​​​ഗ്ര​​​താ സ​​​ദ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഒ​​​ക്ടോ​​​ബ​​​ർ 24ന് ​​​ദീ​​​പാ​​​വലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വീ​​​ടു​​​ക​​​ളി​​​ൽ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ദീ​​​പം തെ​​​ളി​​​യി​​​ക്കും. ഗ്ര​​​ന്ഥ​​​ശാ​​​ല​​​ക​​​ളി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​കം പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തും.

ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു മ​​​ണി​​​മു​​​ത​​​ൽ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ശൃം​​​ഖ​​​ല ന​​​ട​​​ത്തും. പ്ര​​​തീ​​​കാ​​​ത്മ​​​ക​​​മാ​​​യി ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ൾ ക​​​ത്തി​​​ക്കും.

വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ത്ത വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ​​​രി​​​പാ​​​ടി ന​​​ട​​​ത്തും. പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ച​​​ര​​​ണ​​​ത്തി​​​ന് 30നും 31​​​നും വി​​​ളം​​​ബ​​​ര ജാ​​​ഥ​​​ക​​​ൾ ന​​​ട​​​ത്ത​​​ണം.

Related posts

Leave a Comment