പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധം ! നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ര്‍​ക്ക് പ​ണി​കൊ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ര​ള​ത്തി​ല്‍ ആ​ഹ്വാ​നം ചെ​യ്ത മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി.

മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നേ​ര​ത്തെ കോ​ട​തി നി​രോ​ധി​ച്ച​താ​ണെ​ന്നും ഇ​തു ലം​ഘി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത നേ​താ​ക്ക​ളു​ടെ ന​ട​പ​ടി പ്ര​ഥ​മ​ദൃ​ഷ്ട്യാ കോ​ട​തി അ​ല​ക്ഷ്യ​മാ​ണെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ​കെ ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​രും മു​ഹ​മ്മ​ദ് നി​യാ​സും അ​ട​ങ്ങി​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

പി​എ​ഫ്ഐ നേ​താ​ക്ക​ള്‍​ക്കെ​തി​രേ സ്വ​മേ​ധ​യാ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ക​യാ​ണെ​ന്ന് ബെ​ഞ്ച് അ​റി​യി​ച്ചു.

ഏ​ഴു ദി​വ​സം മു​മ്പ് നോ​ട്ടീ​സ് ന​ല്‍​കാ​തെ​യു​ള്ള ഹ​ര്‍​ത്താ​ലു​ക​ളും സ​മാ​ന​മാ​യ സ​മ​ര​ങ്ങ​ളും നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഹ​ര്‍​ത്താ​ലി​ല്‍ സ്വ​കാ​ര്യ, പൊ​തു സ്വ​ത്ത് ന​ശി​പ്പി​ക്കു​ന്ന​തു ത​ട​യാ​ന്‍ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍​ക്കു പോ​ലീ​സ് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്ക​ണം. മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന കാ​ര്യം ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കേ​സ് കോ​ട​തി 29ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related posts

Leave a Comment