പ​യ​സ്വി​നി​പ്പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ നി​ന്നും വീ​ണ്ടും പാ​ല​പ്പൂ​വ​ൻ ക​ര​യി​ലേ​ക്കെ​ത്തി മു​ട്ട​യി​ട്ടു മ​ട​ങ്ങി; മു​ട്ട​ക​ൾക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി നാ​ട്ടു​കാ​ർ

കു​ണ്ടം​കു​ഴി: പ​യ​സ്വി​നി​പ്പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ ക​ണ്ടെ​ത്തി​യ പാ​ല​പ്പൂ​വ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭീ​മ​ൻ ആ​മ​ക​ൾ ഈ ​വ​ർ​ഷ​വും ക​ര​യി​ലെ​ത്തി മു​ട്ട​യി​ട്ടു​തു​ട​ങ്ങി. കു​ണ്ടം​കു​ഴി ചൊ​ട്ട​യി​ലെ പാ​ല​ക്കാ​ൽ മോ​ഹ​ൻ കു​മാ​റി​ന്‍റെ വീ​ടി​നു സ​മീ​പ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​മ വ​ന്ന് മു​ട്ട​യി​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച പ​ക​ൽ​സ​മ​യ​ത്തു ത​ന്നെ ഭീ​മ​ൻ ആ​മ ക​ര​ക​യ​റി വ​രു​ന്ന​തും പു​ഴ​യോ​ര​ത്തെ മ​ണ​ലി​ൽ കു​ഴി​യു​ണ്ടാ​ക്കി മു​ട്ട​യി​ടു​ന്ന​തും മോ​ഹ​ൻ​കു​മാ​റും മ​രു​മ​ക​ൾ ചി​ത്ര​യും പ്ര​ദേ​ശ​വാ​സി​യാ​യ ച​ന്ദ്ര​ൻ ചെ​മ്പ​ക്കാ​ടും നേ​രി​ട്ടു ക​ണ്ടി​രു​ന്നു. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പാ​ല​പ്പൂ​വ​ൻ ആ​മ​ക​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി ആ​യു​ഷി ജ​യി​നും സ്ഥ​ല​ത്തെ​ത്തി.

ആ​മ മു​ട്ട​ക​ൾ നി​ക്ഷേ​പി​ച്ച സ്ഥ​ലം ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തി​നാ​ൽ പി​ന്നീ​ട് ഇ​വ മോ​ഹ​ൻ​കു​മാ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പ്ര​ത്യേ​കം ഒ​രു​ക്കി​യ ഇ​ട​ത്തേ​ക്ക് മാ​റ്റി. ആ​കെ 37 മു​ട്ട​ക​ളാ​ണ് ല​ഭി​ച്ച​ത്. നാ​ട്ടു​കാ​ർ പാ​ല​പ്പൂ​വ​ൻ എ​ന്നു വി​ളി​ക്കു​ന്ന ഭീ​മ​ൻ ആ​മ​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ അ​പൂ​ർ​വ​മാ​യ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന കാ​ര്യം ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​തോ​ടെ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. പു​ഴ​യി​ൽ പു​തി​യ അ​ണ​ക്കെ​ട്ടും പാ​ല​ങ്ങ​ളും വ​ന്ന​തോ​ടെ കാ​ല​ങ്ങ​ളാ​യി ഇ​വ മു​ട്ട​യി​ട്ടി​രു​ന്ന മ​ണ​ൽ​പ്പ​ര​പ്പു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ഴ​ക്ക​ര​യി​ൽ കൃ​ത്രി​മ ഹാ​ച്ച​റി​ക​ൾ ത​യാ​റാ​ക്കി​യാ​ണ് ഇ​വ​യു​ടെ മു​ട്ട​ക​ൾ ശേ​ഖ​രി​ച്ച് വി​രി​യി​ക്കു​ന്ന​ത്.

Related posts

Leave a Comment