ഡ​ല്‍​ഹി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത് ! ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു യുവാവ് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ഒടുവില്‍ കുടുങ്ങി

പ​ന്ത​ളം: ഫു​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ജോ​ലി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് പ​ണ​വും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്ത യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

എ​റ​ണാ​കു​ളം വൈ​റ്റി​ല ന​ട​ക്കാ​വി​ല്‍ ലെ​നി​ന്‍ മാ​ത്യു (45)വി​നെ​യാ​ണ് മ​റ്റൊ​രു കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​മ്പോ​ള്‍ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ​ന്ത​ള​ത്തെ ഒ​രു വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ന്മേ​ലാ​ണ് പ​ന്ത​ളം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

മ​ക​ന് എ​ഫ്സി​ഐ​യി​ല്‍ മാ​നേ​ജ​രാ​യി ജോ​ലി വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വ്യാ​പാ​രി​യെ സ​മീ​പി​ച്ച ലെ​നി​ന്‍ മാ​ത്യു അ​ക്കൗ​ണ്ടി​ലൂ​ടെ ആ​റ് ല​ക്ഷം രൂ​പ​യും ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ സ്വ​ര്‍​ണ​വും ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റും വാ​ങ്ങി​യ​ശേ​ഷം വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വു ന​ല്‍​കി.

ഡ​ല്‍​ഹി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. ഒ​രു ദേ​ശീ​യ സം​ഘ​ട​ന​യു​ടെ എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്റാ​യി​രു​ന്നെ​ന്നും എ​ഫ്സി​ഐ​യു​ടെ ബോ​ര്‍​ഡ് അം​ഗ​മാ​യി​രു​ണെ​ന്നും അ​റ​സ്റ്റി​ലാ​യ യു​വാ​വ് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കാ​ര​യ്ക്കാ​ട് സ​മാ​ന​മാ​യ രീ​തി​യി​ല്‍ ന​ട​ത്തി​യ ത​ട്ടി​പ്പി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് മാ​വേ​ലി​ക്ക​ര ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യ​വേ​യാ​ണ് പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​ത്ത​ര​ത്തി​ല്‍ പ​ല ക​ബ​ളി​പ്പി​ക്ക​ല്‍ കേ​സു​ക​ളും ഇ​യാ​ള്‍​ക്കെ​തി​രെ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തു​മ്പ​മ​ണ്‍ മു​ട്ടം സ്വ​ദേ​ശി​യാ​യി​രു​ന്ന ഇ​യാ​ള്‍ 12 വ​ര്‍​ഷ​മാ​യി വൈ​റ്റി​ല​യി​ലാ​ണ് താ​മ​സം.

Related posts

Leave a Comment