ലി​ബി​യ​യുടെ വീടെന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി ..! രോഗിയായ പിതാവിനും സഹോദര നുമൊപ്പം അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷ യൊരുക്കി രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം

house-libiyaപി​റ​വം: ഓ​ർ​മവച്ച​നാ​ൾ മു​ത​ലു​ള്ള ലി​ബി​യ​യു​ടെ സ്വ​പ്നം അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടാ​യി​രു​ന്നു. ഇ​ത് സാ​ക്ഷാ​ത്ക്ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ്  ഈ 23-​കാ​രി. മാ​താ​വ് ന​ഷ്ട​പ്പെ​ട്ട് രോ​ഗി​യാ​യ പി​താ​വും, സ​ഹോ​ദ​ര​നു​മാ​യി പ്ലാ​സ്റ്റി​ക് ഷീ​റ്റു​വ​ലി​ച്ചു​കെ​ട്ടി​യ കു​ടി​ലി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന പി​റ​വം പ​ടി​ഞ്ഞാ​റെ ആ​ക​ശാ​ല​യി​ൽ ബേ​ബി​യു​ടെ മ​ക​ളാ​യ ലി​ബി​യ്ക്ക് പു​തി​യൊ​രു വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി തെ​ളി​ച്ച​ത് രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം.

ലി​ബി​യ വ​ള​രെ പ​ഴ​ക്കം​ചെ​ന്ന വീ​ട്ടി​ലാ​യി​രു​ന്നു പ​ണ്ട് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. ഇ​ത് ഇ​ടി​ഞ്ഞ​വീ​ണ​തോ​ടെ സി​ൽ​പോ​ളി​ൻ ഷീ​റ്റ് മു​ക​ളി​ലും, ചു​റ്റു​മാ​യി വ​ലി​ച്ചു​കെ​ട്ടി ഇ​തി​നു​ള്ളി​ലാ​യി മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന്‍റെ കി​ട​പ്പ്. 12 വ​ർ​ഷം മു​ന്പാ​ണ് മാ​താ​വ് ലി​ല്ലി മ​ര​ണ​മ​ട​യു​ന്ന​ത്. പി​റ​വം സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ പാ​ച​ക​പ്പു​ര​യി​ൽ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന ലി​ല്ലി​യു​ടെ മ​ര​ണ​ത്തോ​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​രു​മാ​ന​വും നി​ല​ച്ചി​രു​ന്നു.

ലി​ബി​യ പി​ന്നീ​ട് വ​ള​രെ ക​ഷ്ട​പ്പാ​ടു​ക​ൾ സ​ഹി​ച്ച്   ഡി​ഗ്രി​യും, പി​ന്നീ​ട് ടി​ടി​സി​യും പാ​സാ​യ​തോ​ടെ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ താ​ൽ​ക്കാ​ലി​ക ജോ​ലി​യും ല​ഭി​ച്ചു. ഇ​ത് കു​ടും​ബ​ത്തി​ന് ചെ​റി​യൊ​രു ആ​ശ്വാ​സ​മാ​യി. എ​ന്നാ​ലും അ​ട​ച്ചു​റ​പ്പു​ള്ള വീ​ടെ​ന്ന സ്വ​പ്നം അ​വ​ശേ​ഷി​ക്കു​ക​യാ​യി​രു​ന്നു.പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ ന്യൂ​യോ​ർ​ക്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ സാ​ബു കെ. ​ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന ആ​റാ​മ​ത്തെ ഭ​വ​ന പ​ദ്ധ​തി​യാ​ണി​ത്.

ലി​ബി​യ​ക്കാ​യി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 700 സ്ക്വ​യ​ർ ഫീ​റ്റ് വീ​ടാ​ണ് നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. ഇ​തി​നാ​യി നാ​ല് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ചി​ല​വാ​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു കെ.​ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ നി​യു​ക്ത ചെ​യ​ർ​മാ​നും, പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യു​മാ​യ ജോ​യി ഇ​ട്ട​ൻ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു.

കെ​പി​സി​സി സെ​ക്ര​ട്ട​റി ജ​യ്സ​ണ്‍ ജോ​സ​ഫ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ കെ. ​ജോ​ണ്‍, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഐ​ഷ മാ​ധ​വ​ൻ, റോ​ട്ട​റി ക്ല​ബ് കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ.​സി. പീ​റ്റ​ർ, എം.​ടി. പൗ​ലോ​സ്, ജി​ൽ​സ് പെ​രി​യ​പ്പു​റം, അ​രു​ണ്‍ ക​ല്ല​റ​യ്ക്ക​ൽ, ത​ന്പി പു​തു​വാ​ക്കു​ന്നേ​ൽ, ഉ​ണ്ണി വ​ല്ല​യി​ൽ, ബെ​ന്നി വി. ​വ​ർ​ഗീ​സ്, കു​ര്യ​ൻ പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​ണ്‍​സി​ല​ർ സു​നി​ത വി​മ​ൽ സ്വാ​ഗ​ത​വും, അ​ഡ്വ. കെ.​എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Related posts