ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ  പു​സ്ത​കോ​ത്സ​വം നാളെ തുടങ്ങും; രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണു ​മേ​ള

കോ​ട്ട​യം: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ പു​സ്ത​കോ​ത്സ​വ​ത്തി​നു നാ​ളെ തു​ട​ക്ക​മാ​വും. കോ​ട്ട​യം സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പു​സ്ത​കോ​ത്സ​വം നാ​ളെ വൈ​കു​ന്നേ​രം 4.30നു ​സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ നി​ഖി​ൽ എ​സ്. പ്ര​വീ​ണി​നെ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ആ​ദ​രി​ക്കും. മി​ക​ച്ച ഗ്ര​ന്ഥ​ശാ​ല​ക​ളെ വി.​എ​ൻ. വാ​സ​വ​ൻ ആ​ദ​രി​ക്കും. ആ​ദ്യ വി​ൽ​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​പി.​ആ​ർ. സോ​ന നി​ർ​വ​ഹി​ക്കും.

19ന് ​രാ​വി​ലെ 10.30ന് ‘മൂ​ല​ധ​നം നൂ​റ്റ​ന്പ​ത് വ​ർ​ഷം’ സെ​മി​നാ​ർ കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ൻ​റ് ഡോ. ​കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​പി.​പി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വൈ​കു​ന്നേ​രം നാ​ലി​ന് മാ​ധ്യ​മ സെ​മി​നാ​ർ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. തോ​മ​സ് ജേ​ക്ക​ബ്, ടി.​കെ. രാ​ജ​ഗോ​പാ​ൽ, എം.​ഒ. വ​ർ​ഗീ​സ്, ചെ​റു​ക​ര സ​ണ്ണി ലൂ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 20നു ​രാ​വി​ലെ 10.30ന് ​വ​നി​താ സെ​മി​നാ​ർ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​മ്യൂ​സ് മേ​രി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

4.30ന് ​ന​ട​ക്കു​ന്ന പാ​ലീ​ത്ര നാ​രാ​യ​ണ​ൻ അ​നു​സ്മ​ര​ണം മു​ൻ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​ജി. പൗ​ലോ​സ് നി​ർ​വ​ഹി​ക്കും. പി.​കെ. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 21ന് ​രാ​വി​ലെ കു​ട്ടി​ക​ളു​ടെ സ​മ്മേ​ള​ന​വും കാ​ർ​ട്ടൂ​ണ്‍ ക​ള​രി​യും പ്ര​ഫ. എ​സ്. ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 2.30ന് ​ക​വി​സം​ഗ​മം ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​സ്. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 22ന് ​രാ​വി​ലെ 10.30ന് ​ഗ്ര​ന്ഥ​ശാ​ലാ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സ​ക്ക​റി​യാ​സ് കു​തി​ര​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി. ​അ​പ്പു​ക്കു​ട്ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പ്ര​ഫ. വി. ​ര​മേ​ശ് ച​ന്ദ്ര​ൻ അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തും. 2.30നു ​സാ​ഹി​ത്യ​സ​മ്മേ​ള​നം കെ.​ആ​ർ. മീ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എം.​ജി. ബാ​ബു​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും

. ഡോ. ​ജോ​സി ജോ​സ​ഫ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. അ​ഞ്ചി​നു സ​മാ​പ​ന​സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് സി.​എ​ൻ. സ​ത്യ​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​യ​ന​ശാ​ല​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കും. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണു പു​സ്ത​ക​മേ​ള 22നു ​സ​മാ​പി​ക്കും.

Related posts