കുറ്റകൃത്യങ്ങളുടെ തമ്പുരാട്ടി ! പൊതുവെ സ്ത്രീകള്‍ ചെയ്യാന്‍ മടിക്കുന്ന പലതും ഇവര്‍ ചെയ്തു; കൊടും കുറ്റവാളി മരിയ ലിച്ചാര്‍ഡിയുടെ ജീവിതം അപസര്‍പ്പക നോവലുകളെപ്പോലും വെല്ലുന്നത്…

ഒരു കാലത്ത് ഇറ്റലിയെ വിറപ്പിച്ചിരുന്ന പേരുകളിലൊന്നായിരുന്നു മരിയ ലിച്ചാര്‍ഡി. നേപ്പിള്‍സിലെ കമോറ കുടുംബത്തിലാണ് അവള്‍ പിറന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ക്രിമിനലുകളുടെ സംഘമാണ് കമോറ കുടുംബക്കാര്‍.


1951 മാര്‍ച്ച് 24നാണ് ഈ കുപ്രസിദ്ധ വനിതയുടെ ജനനം. കമോറയിലെ ഏറ്റവും ക്രൂരമായ കുടുംബങ്ങളിലൊന്നില്‍ വളര്‍ന്നവളാണ് മരിയ. അവളുടെ പിതാവ് ഒരു കൊടും ക്രിമിനല്‍ ആയിരുന്നു.

സഹോദരന്മാരായ പിയട്രോയെയും വിന്‍സെന്‍സോയെയും ഭര്‍ത്താവ് അന്റോണിയോ തെഗെമിയെയും പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് കമോറക്കാരുടെ ഇടയിലുള്ള സെക്കന്‍ഡിലിയാനോ വംശത്തില്‍ ഗോഡ് മദര്‍ ആയി അവള്‍ അധികാരം പിടിച്ചെടുത്തു.

വേശ്യാവൃത്തി, മയക്കുമരുന്ന് കടത്ത്, കൊള്ളയടിക്കല്‍, കൊലപാതകം എന്നീ കുറ്റ കൃത്യങ്ങളിലെല്ലാം നേതൃത്വംനല്‍കി. സ്ത്രീകള്‍ക്കും കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല.

കമോറ സ്ത്രീകള്‍വീട്ടിലിരുന്നു മയക്കുമരുന്നു പാക്ക് ചെയ്തും മറ്റുമൊക്കെ ക്രിമിനലുകളായ ഭര്‍ത്താക്കന്മാരെ സഹായിച്ചിരുന്നു. ഇതോടൊപ്പം വീട്ടുജോലികളും ചെയ്യും. പുരുഷന്‍മാര്‍ അക്രമികാരികളാണെങ്കിലും വീട്ടിലെത്തിയാല്‍ പൂച്ചകളെപ്പോലെയാണ്.

സ്ത്രീകള്‍ പറയുന്നത് അനുസരിച്ചു കഴിഞ്ഞോണം. തങ്ങളുടെ പുരുഷന്‍മാരെ ഭീഷണിപ്പെടുത്തി പണം വാങ്ങാനും കമോറ സ്ത്രീകള്‍ മിടുക്കരാണ്.

1993 മുതല്‍ 2001 വരെ നേപ്പിള്‍സ് നഗരത്തിലെ കമോറയിലെ ഏറ്റവും ശക്തരായ മേധാവികളില്‍ ഒരാളായിരുന്നു മരിയ ലിച്ചാര്‍ഡി. മയക്കുമരുന്നു കടത്തും വ്യാപാരവും ആയിരുന്നു ഇവരുടെ പ്രധാന തൊഴില്‍. ഇതോടൊപ്പം വേശ്യാവൃത്തി ബിസിനസും ഇവള്‍ നടത്തി.

കമോറക്കാരുടെ ഏറ്റവും ശക്തയായ നേതാവ് ആയിട്ടാണ് മരിയ അറിയപ്പെടുന്നത്. ഗോഡ് മദര്‍ എന്ന പേരിലും ഇവള്‍ അറിയപ്പെടുന്നു.

കുറ്റകൃത്യങ്ങളുടെ ലോകത്ത് സഞ്ചാരം തുടങ്ങിയപ്പോള്‍ ഇവളെ ലിറ്റില്‍ ഗേള്‍ എന്ന അപരനാമത്തിലായിരുന്നു അറിയപ്പെട്ടിരുന്നത്. കമോറ സ്ത്രീകള്‍ രാജകുമാരി എന്നാണ് മരിയയെ വിളിക്കുന്നത്.

കമോറ കുടുംബക്കാരിലെ സെക്കന്‍ഡിലിയാനോ വംശത്തിന്റെ മേധാവിയായി പിന്നീടവള്‍ മാറി.
കമോറ കുടുംബക്കാര്‍ തമ്മില്‍ പരസ്പരം പോരടിക്കുന്നതു പതിവായിരുന്നു.

പക്ഷേ, മരിയ അധികാരത്തില്‍ വന്നതോടെ നമ്മള്‍ പരസ്പരം പോരടിക്കേണ്ടവരല്ലെന്നും ഒന്നിച്ചുനിന്നാല്‍ കൂടുതല്‍ നേട്ടം കൈവരിക്കാന്‍ കഴിയുമെന്നുമുള്ള ആശയം കമോറക്കാര്‍ക്കിടയില്‍ മുന്നോട്ടുവച്ചു.

ഈ ആശയം കുടുംബക്കാര്‍ ഒന്നടങ്കം ഏറ്റെടുത്തതോടെ ഇവര്‍ക്കിടയില്‍ ഐക്യം രൂപീകരിക്കാനായി. പക്ഷേ, കുറേക്കാലം കഴിഞ്ഞപ്പോള്‍ വീണ്ടും ഇവര്‍ക്കിടയില്‍ പരസ്പരം പോരടിക്കുന്ന പ്രവണത തിരിച്ചുവന്നു.

ഈ പോരടിക്കല്‍ നിരവധി കൊലപാതകങ്ങളിലേക്കും വഴിവച്ചു.
ഒടുവില്‍ പിടിയില്‍ തങ്ങളുടെ കൂടെയുള്ള സാന്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ മരിയ പ്രത്യേക താല്പര്യം കാട്ടിയിരുന്നു. ഇത് കമോറക്കാര്‍ക്കിടയില്‍ ഇവളുടെ സ്വാധീനം കൂട്ടി.

മരിയ നല്ല ബുദ്ധിശക്തിയുള്ളവളും സംഘാടകശേഷി ഉള്ളവളുമായിരുന്നു. കുറ്റകൃത്യങ്ങള്‍ക്കു പദ്ധതി തയാറാക്കാനും അതു മറയ്ക്കാനും പ്രത്യേക മിടുക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഇടം പിടിക്കാതെ ഏറെക്കാലം അവള്‍ രക്ഷപ്പെട്ടു


എന്നാല്‍, കുറ്റകൃത്യങ്ങള്‍ പെരുകിയതോടെ പോലീസ് അന്വേഷണം ശക്തമാക്കുകയും ഇതിന്റെ പിന്നിലെ തന്ത്രശാലി മരിയ ആണെന്നു കണ്ടെത്തുകയും ചെയ്തു. വൈകാതെ ഇറ്റലിയില്‍ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയില്‍ അവളുടെ പേരു ചേര്‍ക്കപ്പെട്ടു.

പോലീസ് അറസ്റ്റ് ചെയ്യുമെന്നു കണ്ടതോടെ ഇവള്‍ തന്റെ മുന്‍ഗാമികള്‍ ചെയ്തതുപോലെ കിഴക്കന്‍ യൂറോപ്പിലേക്കു രക്ഷപ്പെട്ടു. ഒളിവില്‍ കഴിയുന്‌പോഴും കമോറക്കാരെ അവള്‍ക്കു നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.


2001 ജൂണ്‍ 14ന് മരിയഅറസ്റ്റിലായി. ചില കേസുകളൊക്കെ തെളിയിക്കപ്പെട്ടു. അങ്ങനെ എട്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞു. ജയിലില്‍നിന്നു പുറത്തിറങ്ങിയെങ്കിലും ക്രിമിനല്‍ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന സംശയം പോലീസിന് ഇപ്പോഴുമുണ്ട്. അതിനാല്‍ അവര്‍ നിരീക്ഷണത്തിലുമാണ്.

Related posts

Leave a Comment