വാ​യ്പ ത​ര​പ്പെ​ടു​ത്തി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ചു: എ​ട്ടു ല​ക്ഷം ക​വ​ര്‍​ന്നെ​ന്ന് ദ​മ്പ​തി​ക​ളു​ടെ പ​രാ​തി

വൈ​പ്പി​ന്‍: 25 ല​ക്ഷം വാ​യ്പ ത​ര​പ്പെ​ടു​ത്തി ത​രാം എ​ന്ന് പ​റ​ഞ്ഞ് ദ​മ്പ​തി​ക​ളി​ല്‍ നി​ന്ന് ആ​ദ്യം 34,800 രൂ​പ​യും പി​ന്നീ​ട് വാ​യ്പ ത​ര​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം 86,630 രൂ​പ ഉ​ള്‍​പ്പെ​ടെ 8.4 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന സ്വ​കാ​ര്യ ഹ​ര്‍​ജി​യി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ ഞാ​റ​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

വ​ഞ്ചി​ത​രാ​യ എ​ട​വ​ന​ക്കാ​ട് താ​മ​ര​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ ഞാ​റ​ക്ക​ല്‍ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ ചേ​ര്‍​പ്പ് സ്വ​ദേ​ശി സ​നോ​ജ് (40), പൂ​ങ്കു​ന്നം സ്വ​ദേ​ശി പ്ര​സാ​ദ് (40), തൃ​ശൂ​ര്‍ സ്വ​ദേ​ശി സോ​മ​ന്‍ (45) എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ദ​മ്പ​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് എ​റ​ണാ​കു​ളം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ഉ​ള്ള ക​ട​ബാ​ധ്യ​ത തീ​ര്‍​ക്കാ​നാ​യി 25 ല​ക്ഷം രൂ​പ വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ആ​ദ്യം ഒ​ന്നാം​പ്ര​തി​യാ​ണ് സ​മീ​പി​ച്ച​ത്.

തു​ട​ര്‍​ന്ന് മ​റ്റു ര​ണ്ട് പ്ര​തി​ക​ളും ചേ​ര്‍​ന്ന് ഒ​രു സ്വ​കാ​ര്യ​ത്തി​ല്‍ നി​ന്നും 19 ല​ക്ഷം രൂ​പ വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ല്‍​കി. ഇ​തി​ല്‍ നി​ന്നാ​ണ് എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് ദ​മ്പ​തി​ക​ളു​ടെ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment