നീ​ർ​മ​രു​തു​ക​ളു​ടെ സ്മൃ​തി​വ​ന​ത്തി​ൽ ലോ​ഹി​യു​ടെ ഓ​ർ​മ​ക​ളു​മാ​യി സി​നി​മാ മേ​ഖ​ല​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ

തൃ​ശൂ​ർ: നീ​ർ​മ​രു​തു​ക​ളു​ടെ സ്മൃ​തി​വ​ന​ത്തി​ൽ ലോ​ഹി​ത​ദാ​സ് സ്മ​ര​ണ പു​തു​ക്കി സി​നി​മാ മേ​ഖ​ല​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ. മു​ല്ല​ക്ക​ര കൈ​ലാ​സ​നാ​ഥ സ്കൂ​ളി​നോ​ടു ചേ​ർ​ന്ന സ്മൃ​തി വ​ന​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ ലോ​ഹി​ത​ദാ​സി​ന്‍റെ പ​ത്താം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം ന​ട​ന്ന​ത്. നീ​ർ​മ​രു​തി​ൻ തൈ ​ന​ട്ട് സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​നി​മാ​ലോ​ക​ത്ത് ജീ​വി​യ്ക്കു​ന്ന ന​ക്ഷ​ത്ര​വൃ​ക്ഷ സ്മൃ​തി​വ​നം ലോ​ഹി​ത​ദാ​സി​നു മാ​ത്ര​മാ​ണു​ള്ള​തെ​ന്നും മ​ണ്‍​മ​റ​ഞ്ഞി​ട്ടും മ​ല​മു​ക​ളി​ൽ വ​ള​രു​ന്ന നീ​ർ​മ​രു​തു​ക​ൾ അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​വു​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ട​ൻ ജ​യ​രാ​ജ് വാ​ര്യ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എ​സ്. ര​ജി​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സി​നി​മാ സം​വി​ധാ​യ​ക​രാ​യ വി​നോ​ദ് ഗു​രു​വാ​യൂ​ർ, മാ​ധ​വ് രാം​ദാ​സ്, ക​ണ്ണ​ൻ പെ​രു​മ​ടി​യൂ​ർ, ഷോ​ഗ​ണ്‍ രാ​ജു, കെ.​ജെ. ജോ​ണി, ജോ​ബി, ജ​യ്മോ​ൻ അ​ന്തി​ക്കാ​ട്, ര​വി താ​ണി​ക്ക​ൽ, സു​രേ​ഷ് വാ​ര്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ലും കൈ​ലാ​സ​നാ​ഥ സ്കൂ​ളും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Related posts