കൂ​ത്തു​പ​റ​മ്പി​ൽ വീ​ണ്ടും ലോ​ട്ട​റി ത​ട്ടി​പ്പ്;  ഡ്യൂ​പ്ലി​ക്കേ​റ്റ് ടി​ക്ക​റ്റ് ന​ല്കി വ​യോ​ധി​ക​യി​ൽനി​ന്ന് പണം തട്ടിയതായി പരാതി

കൂ​ത്തു​പ​റ​മ്പ്: ഡ്യൂ​പ്ലി​ക്കേ​റ്റ് ടി​ക്ക​റ്റ് ന​ല്കി ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന​ക്കാ​രി​യാ​യ വ​യോ​ധി​ക​യി​ൽ നി​ന്നും യു​വാ​വ് ര​ണ്ടാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ കൂ​ത്തു​പ​റ​മ്പ് ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി വേ​ങ്ങാ​ട് സ്വ​ദേ​ശി​നി പ​ദ്മി​നി​യാ​ണു ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.

അ​വ​സാ​ന നാ​ല​ക്ക​ത്തി​നു ര​ണ്ടാ​യി​രം രൂ​പ സ​മ്മാ​ന​മു​ണ്ടെ​ന്ന് അ​റി​യി​ച്ചു യു​വാ​വ് 11 ന് ​ന​റു​ക്കെ​ടു​ത്ത ലോ​ട്ട​റി ടി​ക്ക​റ്റ് പ​ദ്മി​നി​ക്കു ന​ല്കു​ക​യാ​യി​രു​ന്നു. ടി​ക്ക​റ്റ് വാ​ങ്ങി​യ പ​ദ്മി​നി യു​വാ​വി​നു 1500 രൂ​പ​യും 500 രൂ​പ​യ്ക്ക് ടി​ക്ക​റ്റും ന​ല്കി. പി​ന്നീ​ട് ഈ ​ടി​ക്ക​റ്റ് പ​ദ്മി​നി കൂ​ത്തു​പ​റ​മ്പി​ലെ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ ന​ല്കി​യ​പ്പോ​ഴാ​ണു താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ​ത്.

ലോ​ട്ട​റി സ്റ്റാ​ളി​ൽ വ​ച്ചു ടി​ക്ക​റ്റ് സ്കാ​ൻ ചെ​യ്തു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു ഡ്യൂ​പ്ലി​ക്കേ​റ്റ് ടി​ക്ക​റ്റാ​ണി​തെ​ന്നു വ്യ​ക്ത​മാ​യ​ത്. ക​ണ്ണൂ​രി​ലെ ലോ​ട്ട​റി ഏ​ജ​ൻ​സി​യു​ടെ സീ​ലാ​ണ് ഈ ​ടി​ക്ക​റ്റി​നു പു​റ​ത്തു​പ​തി​ച്ചി​ട്ടു​ള്ള​ത്. ഒ​റി​ജി​ന​ൽ ടി​ക്ക​റ്റി​ന്‍റെ ക​ള​ർ ഫോ​ട്ടോ​സ്റ്റാ​റ്റ് ആ​യി​രി​ക്കാം ഇ​തെ​ന്നും സം​ശ​യി​ക്കു​ന്നു.

പ​ദ്മി​നി​യു​ടെ പ​രാ​തി​പ്ര​കാ​രം കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സി​സി​ടി​വി കാ​മ​റ​യും മ​റ്റും പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​തി​നു മു​മ്പും ലോ​ട്ട​റി ടി​ക്ക​റ്റി​ലെ അ​ക്ക​ങ്ങ​ൾ ചു​ര​ണ്ടി മാ​റ്റി സ​മ്മാ​നാ​ർ​ഹ​മാ​യ ന​മ്പ​ർ പ​തി​ച്ചു വ​യോ​ധി​ക​രാ​യ ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​ൽ നി​ന്നും പ​ണം ത​ട്ടി​യ ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സം​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നും ത​ന്നെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

Related posts