മധു കഴിഞ്ഞിരുന്നത് കുടുംബാംഗങ്ങളാൽ ഉപേക്ഷിച്ച നിലയിൽ;  കൊ​ല​പാതകം പ​ട്ടി​ണി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നാ​വി​ല്ലെന്നു സ​ർ​ക്കാ​ർ

കൊ​​​ച്ചി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​ധു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തെ പ​​​ട്ടി​​​ണി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഈ ​​​സം​​​ഭ​​​വം പ​​​ട്ടി​​​ണി​​​യു​​​ടെ പ​​​രി​​​ണി​​​ത ഫ​​​ല​​​മാ​​​ണെ​​​ന്നു പ​​​റ​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​നു മ​​​ത – രാ​​​ഷ്‌​​ട്രീ​​​യ നി​​​റം ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി.

മ​​​ധു​​​വി​​​നെ ആ​​​ൾ​​​ക്കൂ​​​ട്ടം അ​​​ടി​​​ച്ചു​​​കൊ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യ​​​ത്. മ​​​ധു​​​വി​​​ന്‍റെ അ​​​മ്മ മ​​​ല്ലി അ​​ങ്ക​​ണ​​​വാ​​​ടി​​​യി​​​ൽ ഹെ​​​ൽ​​​പ്പ​​റും ഒ​​​രു സ​​​ഹോ​​​ദ​​​രി അ​​ങ്ക​​ണ​​വാ​​​ടി വ​​​ർ​​​ക്ക​​​റു​​​മാ​​​ണ്.

മ​​​റ്റൊ​​​രു സ​​​ഹോ​​​ദ​​​രി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. ന്യാ​​​യ​​​മാ​​​യ വ​​​രു​​​മാ​​​ന​​​മു​​​ള്ള കു​​​ടും​​​ബ​​​മാ​​​ണ് മ​​​ല്ലി​​​യു​​​ടേ​​​ത്. 2012 മു​​​ത​​​ൽ 2014 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ത്തു മ​​​ധു​​​വി​​നു വി​​​ഷാ​​​ദ​​രോ​​​ഗ​​​ത്തി​​​നു ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​യാ​​​ൾ പി​​​ന്നീ​​​ടു ചി​​​കി​​​ത്സ മു​​​ട​​​ക്കി​​​യെ​​​ന്നും പ​​​ട്ടി​​​ക​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​ പു​​​ക​​​ഴേ​​​ന്തി ന​​​ൽ​​​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​ത്ത​​​രം വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു പ്ര​​​തി​​​മാ​​​സം ന​​​ൽ​​​കു​​​ന്ന 35 കി​​​ലോ ഗ്രാം ​​​സൗ​​​ജ​​​ന്യ അ​​​രി ഈ ​​​കു​​​ടും​​​ബം വാ​​​ങ്ങു​​​ന്നു​​​ണ്ട്. പ​​​ട്ടി​​​ക​​വ​​​ർ​​​ഗ വ​​​കു​​​പ്പി​​​ന്‍റെ ഫു​​​ഡ് സ​​​പ്പോ​​​ർ​​​ട്ട് പ്രോ​​​ജ​​​ക്ടി​​​ന്‍റെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​ണി​​​വ​​​ർ. മാ​​​ന​​​സി​​​കാ​​​സ്വാ​​​സ്ഥ്യ​​​മു​​​ള്ള​​​തി​​​നാ​​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ലാ​​​ണ് മ​​​ധു ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്. ആ​​​രും തി​​​രി​​​ഞ്ഞു നോ​​​ക്കാ​​​ൻ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെന്നും സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

Related posts