ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 7.5 ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

മാ​ഹി: ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി കൂ​ത്തു​പ​റ​മ്പ് റേഞ്ച് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ഹി മ​ദ്യ​വു​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. കോ​പ്പാ​ലം-ത​ല​ശേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന മ​ദ്യ​മാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്.

ക​ണ്ണൂ​ർ ആ​ദി​ക​ട​ലാ​യി സ്വ​ദേ​ശി​യാ​യ ഗി​രീ​ശ​ൻ (50) ആ​ണ് സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ​ഞ്ചി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് 180 മി​ല്ലി ലി​റ്റ​റി​ന്‍റെ 30 കു​പ്പി മാ​ഹി മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്.

കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷിം​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഈ ​പ​രി​ശോ​ധ​ന​യി​ൽ ഐ​ബി അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ യു. ​ഷാ​ജി, പി. ​അ​നീ​ഷ്കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ്ര​തി​ക്കെ​തി​രെ അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment