അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം മെ​​സി​​യെ സ്വീ​​ക​​രി​​ക്കാ​​ൻ ഷ​​ക്കീ​​ര​​!


ഫ്ളോ​​റി​​ഡ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ മേ​​​​​ജ​​​​​ർ ലീ​​​​​ഗ് സോ​​​​​ക്ക​​​​​ർ ക്ല​​​​​ബ്ബാ​​​​​യ ഇ​​​​​ന്‍റ​​​​​ർ മ​​​​​യാ​​​​​മി​​​​​യി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക അ​​​​​വ​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​നു കൊ​​​​​ഴു​​​​​പ്പേ​​​​​കാ​​​​​ൻ പോ​​​​​പ് ഗാ​​​​​യി​​​​​ക ഷ​​​​​ക്കീ​​​​​ര​​​​​യു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള പ്ര​​​​​മു​​​​​ഖ​​​​​ർ എ​​​​​ത്തും.

ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​യാ​​​​​ണ് ഇ​​​​​ന്‍റ​​​​​ർ മ​​​​​യാ​​​​​മി ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി ലോ​​​​​ക​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ഫ്ര​​​​​ഞ്ച് ക്ല​​​​​ബ്ബാ​​​​​യ പി​​​​​എ​​​​​സ്ജി​​​​​യി​​​​​ൽ​​നി​​​​​ന്ന് ഫ്രീ ​​​​​ഏ​​​​​ജ​​​​​ന്‍റാ​​​​​യാ​​​​​ണു ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി ഇം​​​​​ഗ്ലീ​​​​​ഷ് മു​​​​​ൻ താ​​​​​ര​​​​​മാ​​​​​യ ഡേ​​​​​വി​​​​​ഡ് ബെ​​​​​ക്കാ​​​​​മി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള ഇ​​​​​ന്‍റ​​​​​ർ മ​​​​​യാ​​​​​മി​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്.

2010 ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ ലോ​​​​​ക​​​​​പ്പി​​​​​ൽ ഷ​​​​​ക്കീ​​​​​ര​​​​​യു​​​​​ടെ തീം ​​​​​സോം​​​​​ഗാ​​​​​യ വ​​​​​ക്കാ… വ​​​​​ക്കാ… വ​​​​​ൻ ജ​​​​​ന​​​​​പ്രീ​​​​​തി നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. കൊ​​​​​ളം​​​​​ബി​​​​​യ​​​​​ൻ പോ​​​​​പ് ഗാ​​​​​യി​​​​​ക​​​​​യാ​​​​​യ ഷ​​​​​ക്കീ​​​​​ര​​​​​യ്ക്കൊ​​​​​പ്പം പ്യൂ​​​​​ട്ടോ​​​​​റി​​​​​ക്ക​​​​​ൻ റാ​​​​​പ്പ​​​​​റാ​​​​​യ ബാ​​​​​ഡ് ബ​​​​​ണ്ണി, കൊ​​​​​ളം​​​​​ബി​​​​​യ​​​​​ൻ റാ​​​​​പ്പ​​​​​ർ മ​​​​​ലു​​​​​മ എ​​​​​ന്നി​​​​​വ​​​​​രും ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന.

നാ​​​​​ൽ​​​​​പ്പ​​​​​ത്താ​​​​​റു​​​​​കാ​​​​​രി​​​​​യാ​​​​​യ ഷ​​​​​ക്കീ​​​​​ര സ്പാ​​​​​നി​​​​​ഷ് ഫു​​​​​ട്ബോ​​​​​ൾ താ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്ന ജെ​​​​​റാ​​​​​ർ​​​​​ഡ് പി​​​​​ക്വെ​​​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം 2022ൽ ​​​​​വേ​​​​​ർ​​​​​പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. 2010 ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നി​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​രു​​​​​വ​​​​​രും പ്ര​​​​​ണ​​​​​യ​​​​​ത്തി​​​​​ലാ​​​​​യ​​​​​ത്.

Related posts

Leave a Comment