ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ താ​ത്പ​ര്യം അ​റി​യി​ച്ച് മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ്

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മൊ​ഹ​മ്മ​ദ് മൊ​യി​സു ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. അ​തേ​സ​മ​യം, ഇ​ക്കാ​ര്യം ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​ന്ത്യ. തെ​ര​ഞ്ഞ​ടു​പ്പി​ന് മു​മ്പ് സ​ന്ദ​ർ​ശ​ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ മാ​ല​ദ്വീ​പ് മ​ന്ത്രി​മാ​ർ ന​ട​ത്തി​യ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ ഇ​ന്ത്യ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മൂ​ന്നു മ​ന്ത്രി​മാ​രെ മാ​ല​ദ്വീ​പ് പു​റ​ത്താ​ക്കു​ക​യും​ചെ​യ്തി​രു​ന്നു. വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്നു മാ​ല​ദ്വീ​പി​ലേ​ക്കു ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്രാ ബു​ക്കിം​ഗ് കു​ത്ത​നെ ഇ​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment