വെള്ളം ചോദിച്ചെത്തിയ യുവാക്കൾ വയോധികയുടെ  മാല പൊട്ടിച്ചെടുത്തു; മകളുടെ വീട്ടിൽ വിരുന്നിനെത്തി യതായിരുന്നു ലക്ഷ്മി ;  പരാതിയുടെ അടിസ്ഥാനത്തിൽ  പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

കോ​ട്ട​യം: മ​ക​ളു​ടെ വീ​ട്ടി​ൽ വി​രു​ന്നു വ​ന്ന വ​യോ​ധി​ക​യു​ടെ ഒ​ന്ന​ര പ​വ​ൻ മാ​ല ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ത​ട്ടി​യെ​ടു​ത്തു. മ​ണ്ണ​യ്ക്ക​നാ​ടി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൂ​വ​ത്തു​ങ്ക​ൽ മ​ധു​വി​ന്‍റെ ഭാ​ര്യാ മാ​താ​വ് ല​ക്ഷ്മി (84)യു​ടെ മാ​ല​യാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. പെ​രു​ന്പാ​വൂ​രി​ലാ​ണ് ല​ക്ഷ്മി​യു​ടെ വീ​ട്.

ഒ​രാ​ഴ്ച മു​ൻ​പാ​ണ് ഇ​വ​ർ മ​ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ​ത്. വ​ഴി​യ​രി​കി​ലാ​ണ് ഇ​വ​രു​ടെ വീ​ട്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വീ​ടി​നു മു​ന്നി​ലി​രി​ക്കു​ന്പോ​ൾ ബൈ​ക്കി​ൽ ര​ണ്ടു പേ​ർ വ​ന്ന് വീ​ടി​നു മു​ന്നി​ൽ ഇ​റ​ങ്ങി. ഒ​രാ​ൾ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് വ​ന്ന് കു​ടി​ക്കാ​ൻ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടു. ല​ക്ഷ്മി അ​ക​ത്തു​ക​യ​റി വെ​ള്ളം കൊ​ണ്ടു​വ​ന്ന് കൊ​ടു​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല വ​ലി​ച്ചു​പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ ഈ ​സ​മ​യം ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ൽ​പ നേ​രം ക​ഴി​ഞ്ഞാ​ണ് ഇ​വ​ർ വി​വ​രം അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യി ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​യോ​ധി​ക​യ്ക്ക് ഓ​ർ​മ​ക്കു​റ​വു​ള​ള​താ​ണ്. അ​തി​നാ​ൽ വാ​ഹ​നം ഏ​താ​ണെ​ന്നു പോ​ലും വ്യ​ക്ത​മാ​യി പ​റ​യാ​നാ​വു​ന്നി​ല്ല.

എ​ങ്കി​ലും സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ് പോ​ലീ​സ്.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് സം​ഭ​വം ന​ട​ന്ന വീ​ടി​നു സ​മീ​പ​ത്തെ റോ​ഡി​ലു​ടെ ക​ട​ന്നു പോ​യ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ സം​ശ​യം തോ​ന്നി​യ ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

Related posts