ക്ലാ​സ് മു​റി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ചു ! ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ച്ചു; അ​ധ്യാ​പ​ക​നെ പ​ഞ്ഞി​ക്കി​ട്ട് നാ​ട്ടു​കാ​ര്‍…

ക്ലാ​സ് മു​റി​യി​ല്‍ വെ​ച്ച് പെ​ണ്‍​കു​ട്ടി​ക​ളെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​ക​യും മോ​ശ​മാ​യി ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​നെ കൈ​കാ​ര്യം ചെ​യ്ത് നാ​ട്ടു​കാ​ര്‍.

ഇ​യാ​ളു​ടെ മു​ഖ​ത്ത് നാ​ട്ടു​കാ​ര്‍ ക​രി​മ​ഷി ഒ​ഴി​ക്കു​ക​യും ചെ​രു​പ്പു​മാ​ല ഇ​ടു​ക​യും ചെ​യ്തു. ഝാ​ര്‍​ഖ​ണ്ഡി​ലെ വെ​സ്റ്റ് സിം​ഗ്ഭും ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

പോ​ലീ​സ് എ​ത്തി​യാ​ണ് അ​ധ്യാ​പ​ക​നെ നാ​ട്ടു​കാ​രി​ല്‍ നി​ന്നും ര​ക്ഷി​ച്ച​ത്. കു​റ്റാ​രോ​പി​ത​നാ​യ അ​ധ്യാ​പ​ക​നെ ജ​യി​ലി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു.

സ്‌​കൂ​ളി​ലെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ള്‍ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച​ത്. ക്ലാ​സ് മു​റി​ക്ക​ക​ത്ത് വ​ച്ച് നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​ചി​ത​മാ​യി സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.

കു​ട്ടി​ക​ള്‍ വീ​ട്ടി​ല്‍ ചെ​ന്ന് ഇ​ക്കാ​ര്യം ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

എ​ന്നി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ യോ​ഗം ചേ​ര്‍​ന്ന് ശി​ക്ഷ​ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ധ്യാ​പ​ക​നെ ക​യ്യേ​റ്റം ചെ​യ്ത​ത്.

ഇ​വ​ര്‍ ഇ​യാ​ളു​ടെ മു​ഖ​ത്ത് ക​രി​മ​ഷി ഒ​ഴി​ക്കു​ക​യും ചെ​രു​പ്പു​മാ​ല​യി​ട്ട് ഗ്രാ​മ​ത്തി​ലൂ​ടെ ന​ട​ത്തി​ക്കു​ക​യും ചെ​യ്തു. അ​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സാ​ണ് അ​ധ്യാ​പ​ക​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ധ​ര്‍​ണ.

കു​റ്റ​ക്കാ​ര​നാ​യ അ​ധ്യാ​പ​ക​നെ​തി​രെ ത​ക്ക​താ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്ഐ ഉ​റ​പ്പ് ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നാ​ട്ടു​കാ​ര്‍ പി​രി​ഞ്ഞു​പോ​യ​ത്.

Related posts

Leave a Comment