മാ​​​ര​​​ക മ​​​ലിം​​​ഗ…12 മണിക്കൂറിനുള്ളിൽ രണ്ട് ടീമിനായി 10 വിക്കറ്റ്

പ​​​ന്ത്ര​​​ണ്ട് മ​​​ണി​​​ക്കൂ​​​ർ, ര​​​ണ്ട് ടീം, ​​​ര​​​ണ്ട് രാ​​​ജ്യ​​​ത്താ​​​യി ര​​​ണ്ട് മ​​​ത്സ​​​രം, വീ​​​ഴ്ത്തി​​​യ​​​ത് 10 വി​​​ക്ക​​​റ്റ്. ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ത്തി​​​ൽ ഇ​​​തു​​​പോ​​​ലെ അ​​​ധ്വാ​​​നി​​​ക്കാ​​​നും പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കാ​​​നും മ​​​ന​​​സു​​​ള്ള​​​ത് ഒ​​​രു താ​​​ര​​​ത്തി​​​നു മാ​​​ത്ര​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. താ​​​രം മ​​​റ്റാ​​​രു​​​മ​​​ല്ല ഐ​​​പി​​​എ​​​ൽ ട്വ​​​ന്‍റി-20​​​യി​​​ൽ ആ​​​രാ​​​ധ​​​ക​​​രു​​​ടെ ഇ​​​ഷ്ട ടീ​​​മു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ മും​​​ബൈ ഇ​​​ന്ത്യ​​​ൻ​​​സി​​​ന്‍റെ ല​​​സി​​​ത് മ​​​ലിം​​​ഗ. പ്രാ​​​യം മു​​​പ്പ​​​ത്ത​​​ഞ്ചാ​​​ണെ​​​ങ്കി​​​ലും ല​​​ളി​​​ത​​​മാ​​​യാ​​​ണ് ല​​​സി​​​ത് കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യു​​​ന്ന​​​ത്. സം​​​ഭ​​​വം ഇ​​​ങ്ങ​​​നെ:

മും​​​ബൈ ഇ​​​ന്ത്യ​​​ൻ​​​സ് – ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സ് ഐ​​​പി​​​എ​​​ൽ പോ​​​രാ​​​ട്ടം. മും​​​ബൈ വാ​​​ങ്ക​​​ഡെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ചെ​​​ന്നൈ​​​യെ 37 റ​​​ണ്‍​സി​​​നു കീ​​​ഴ​​​ട​​​ക്കാ​​​ൻ മും​​​ബൈ ഇ​​​ന്ത്യ​​​ൻ​​​സി​​​നെ സ​​​ഹാ​​​യി​​​ച്ച​​​ത് മ​​​ലിം​​​ഗ​​​യു​​​ടെ ബൗ​​​ളിം​​​ഗ് പ്ര​​​ക​​​ട​​​നം​​​കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു. നാ​​​ല് ഓ​​​വ​​​റി​​​ൽ 34 റ​​​ണ്‍​സ് വ​​​ഴ​​​ങ്ങി മൂ​​​ന്ന് വി​​​ക്ക​​​റ്റ് മ​​​ലിം​​​ഗ വീ​​​ഴ്ത്തി. ഷെ​​​യ്ൻ വാ​​​ട്സ​​​ണ്‍, കേ​​​ദാ​​​ർ ജാ​​​ദ​​​വ്, ഡ്വെ​​​യ്ൻ ബ്രാ​​​വോ എ​​​ന്നി​​​വ​​​രു​​​ടെ വി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് ല​​​ങ്ക​​​ൻ താ​​​രം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സി​​​നെ​​​തി​​​രാ​​​യ ഐ​​​പി​​​എ​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യം ക​​​ണ്ട​​​തി​​​ന് ശേ​​​ഷം മും​​​ബൈ ഇ​​​ന്ത്യ​​​ൻ​​​സ് താ​​​ര​​​ങ്ങ​​​ളെ​​​ല്ലാം ഹോ​​​ട്ട​​​ലി​​​ൽ ആ​​​ഘോ​​​ഷ​​​ത്തി​​​ന് പോ​​​യ​​​പ്പോ​​​ൾ, മ​​​ലിം​​​ഗ പോ​​​യ​​​ത് എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലേ​​​ക്ക്. മും​​​ബൈ​​​യു​​​ടെ മ​​​ത്സ​​​രം ക​​​ഴി​​​ഞ്ഞ് അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെ മ​​​ലിം​​​ഗ ശ്രീ​​​ല​​​ങ്ക​​​യി​​​ലേ​​​ക്ക് വി​​​മാ​​​നം ക​​​യ​​​റി.

ശ്രീ​​​ല​​​ങ്ക​​​ൻ അ​​​ഭ്യ​​​ന്ത​​​ര ഏ​​​ക​​​ദി​​​ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​യ സൂ​​​പ്പ​​​ർ ഫോ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ഗാ​​​ലെ​​​യ്ക്കു​​​വേ​​​ണ്ടി ക​​​ളി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു മ​​​ലിം​​​ഗ പോ​​​യ​​​ത്. മും​​​ബൈ​​​യി​​​ൽനി​​​ന്ന് ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ യാ​​​ത്ര ചെ​​​യ്ത് കൊ​​​ളം​​​ബോ​​​യി​​​ലെ​​​ത്തി​​​യ മ​​​ലിം​​​ഗ അ​​​വി​​​ടു​​​ന്ന് കാ​​​റി​​​ൽ മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന കാ​​​ൻ​​​ഡി​​​യി​​​ലെ​​​ത്തി.

ഏ​​​ക​​​ദേ​​​ശം പു​​​ല​​​ർ​​​ച്ചെ നാ​​​ല് മ​​​ണി​​​യോ​​​ടെ കാ​​​ൻ​​​ഡി​​​യി​​​ൽ. അ​​​ൽ​​​പ​​​സ​​​മ​​​യ​​​ത്തെ ഉ​​​റ​​​ക്ക​​​ത്തി​​​നും വി​​​ശ്ര​​​മ​​​ത്തി​​​നും​​​ശേ​​​ഷം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.45 ന് ​​​കാ​​​ൻ​​​ഡി​​​ക്കെ​​​തി​​​രേ ഗാ​​​ല​​​യെ ന​​​യി​​​ച്ച് മ​​​ലിം​​​ഗ ക​​​ള​​​ത്തി​​​ൽ. എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ ബാ​​​റ്റിം​​​ഗ് നി​​​ര​​​യി​​​ലേ​​​ക്ക് ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി വീ​​​ശി​​​യ​​​ടി​​​ച്ച മ​​​ലിം​​​ഗ ആ​​​ദ്യ അ​​​ഞ്ച് വി​​​ക്ക​​​റ്റും പി​​​ഴു​​​തു.

അ​​​തോ​​​ടെ കാ​​​ൻ​​​ഡി അ​​​ഞ്ച് വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 40 റ​​​ണ്‍​സ് എ​​​ന്ന ദ​​​യ​​​നീ​​​യ അ​​​വ​​​സ്ഥ​​​യി​​​ൽ. മ​​​ത്സ​​​രം അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ മ​​​ലിം​​​ഗ 49 റ​​​ണ്‍​സി​​​ന് ഏ​​​ഴ് വി​​​ക്ക​​​റ്റ് സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഗാ​​​ലെ​​​യ്ക്ക് 156 റ​​​ണ്‍​സ് ജ​​​യ​​​വും ക്യാ​​​പ്റ്റ​​​ൻ ഒ​​​രു​​​ക്കി. ഐ​​​പി​​​എ​​​ൽ ക​​​ളി​​​ച്ച​​​തി​​​നു പ​​​ത്ത് മ​​​ണി​​​ക്കൂ​​​റി​​​നു​​​ ശേ​​​ഷം ദീർഘദൂര യാ​​​ത്ര കഴിഞ്ഞ് 50 ഓ​​​വ​​​ർ പോ​​​രാ​​​ട്ട​​​ത്തി​​​നാ​​​യി മ​​​ലിം​​​ഗ​​​യി​​​റ​​​ങ്ങി.

സൂ​​​പ്പ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ത​​​ൽ​​​ക്കാ​​​ലം ഐ​​​പി​​​എ​​​ലി​​​ൽ നി​​​ന്ന് വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്ന മ​​​ലിം​​​ഗ, അ​​​ടു​​​ത്ത വ്യാ​​​ഴാ​​​ഴ്ച​​​യോ​​​ടെ മും​​​ബൈ ഇ​​​ന്ത്യ​​​ൻ​​​സി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തും. ലോ​​​ക​​​ക​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ല​​​ങ്ക​​​ൻ ആ​​​ഭ്യ​​​ന്ത​​​ര ഏ​​​ക​​​ദി​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​ല്ലാ ക​​​ളി​​​ക്കാ​​​രും പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ല​​​ങ്ക​​​ൻ ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡ് ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​നാ​​​ലാ​​​ണ് മ​​​ലിം​​​ഗ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ​​​ത്.

ഐ​​​പി​​​എ​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ൽ വി​​​ജ​​​യ സെ​​​ഞ്ചു​​​റി തി​​​ക​​​ച്ച ആ​​​ദ്യ ടീം ​​​എ​​​ന്ന നേ​​​ട്ടം ഇ​​​നി മും​​​ബൈ ഇ​​​ന്ത്യ​​​ൻ​​​സി​​​നു സ്വ​​​ന്തം. മും​​​ബൈ 20 ഓ​​​വ​​​റി​​​ൽ നേ​​​ടി​​​യ അ​​​ഞ്ച് വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 170 റ​​​ണ്‍​സ് എ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള ചെ​​​ന്നൈ​​​യു​​​ടെ യാ​​​ത്ര 20 ഓ​​​വ​​​റി​​​ൽ എ​​​ട്ടി​​​ന് 133ൽ ​​​അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ​​​യാ​​​ണി​​​ത്.

ചെ​​​ന്നൈ​​​ക്കെ​​​തി​​​രാ​​​യ 37 റ​​​ണ്‍​സ് ജ​​​യം ഐ​​​പി​​​എ​​​ൽ ട്വ​​​ന്‍റി-20​​​യി​​​ൽ മും​​​ബൈ ഇ​​​ന്ത്യ​​​ൻ​​​സി​​​ന്‍റെ 100-ാം വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. 2019 സീ​​​സ​​​ണി​​​ൽ ചെ​​​ന്നൈ​​​യു​​​ടെ ആ​​​ദ്യ തോ​​​ൽ​​​വി​​​യാ​​​യി​​​രു​​​ന്നു. 2013, 2015, 2017 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഐ​​​പി​​​എ​​​ൽ കി​​​രീ​​​ടം മും​​​ബൈ സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related posts