മു​ണ്ട​ത്തോ​ട് പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളി; നാ​ട്ടു​കാ​ർ വാ​ഹ​നം പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു

നാ​ദാ​പു​രം: സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യം മു​ണ്ട​ത്തോ​ട് പു​ഴ​യി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. നാ​ട്ടു​കാ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കു​ക​ളി​ൽ നി​റ​ച്ച് മു​ണ്ട​ത്തോ​ട് പു​ഴ​യി​ൽ ത​ള്ളി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​ലി​ന്യം ക​ണ്ട നാ​ട്ടു​കാ​ർ പു​ഴ​യി​റ​ങ്ങി ചാ​ക്ക് കെ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​പ്പ​യ്യൂ​രി​ലെ റൂ​ബി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ പ്ലാ​സ്സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പെ​ടെ​യു​ള്ള​വ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​തി​നെ​തി​രെ നാ​ട്ടു​കാ​ർ ആ​രോ​ഗ്യ വ​കു​പ്പി​നും വ​ള​യം പോ​ലീ​സി​നും പ​രാ​തി ന​ല്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച്ച പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ പി​ക്ക​പ്പ് വാ​നി​യെ​ത്തി​യ​വ​ർ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം പ​കു​തി പു​ഴ​യി​ൽ തി​രി​കെ എ​ടു​ത്ത് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി പോ​കു​ന്ന​തി​നി​ട​യി​ൽ
നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത് .

പി​ന്നീ​ട് വ​ള​യം പോ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. മ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി എ​സ്ഐ എം.​വി .ജ​യ​ൻ പ​റ​ഞ്ഞു.

Related posts