പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ള​ലും തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​വി​ത​ര​ണ​വും; പൊ​റു​തി​മു​ട്ടി ജ​നം

ആ​ല​പ്പു​ഴ: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യ​നി​ക്ഷേ​പ​വും ക​ത്തി​ക്ക​ലും തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​വി​ത​ര​ണ​വും ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ള​ക്ട​ർ​ക്കും എ​സ്പി​ക്കും പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ 49-ാം വാ​ര്‍​ഡി​ല്‍ ആ​ല​പ്പു​ഴ- ചേ​ര്‍​ത്ത​ല ക​നാ​ലി​ന്‍റെ പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ കു​ടും​ബ​ങ്ങ​ളാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​റാ​ട്ടു​വ​ഴി പാ​ല​ത്തി​നു സമീപം ഹോം​സ്‌​റ്റേ ന​ട​ത്തു​ന്നവ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി.

ഇ​വ​ർ വി​വാ​ഹ​സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് വേ​സ്റ്റും പ്ലാ​സ്റ്റി​ക്, ഭ​ക്ഷ്യ മാ​ലി​ന്യ​ങ്ങ​ളു​മെ​ടു​ത്ത് നി​ര​വ​ധി​യാ​ളു​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം​സ്‌​റ്റേ​യു​ടെ ഉ​ള്ളി​ലി​ട്ട് ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് ക​ത്തി​ച്ചു ന​ശി​പ്പി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക്ക് ക​ത്തി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഇ​വ എ​രി​ഞ്ഞ് ക​ത്തി​ത്തീ​രാ​ൻ മ​ണി​ക്കൂ​റു​ക​ളെ​ടു​ക്കും.

ഈ ​സ​മ​യം പ​രി​സ​ര​ത്തെ ന​വ​ജാ​ത​ശി​ശു​ക്ക​ള​ട​ക്കം ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ചീ​ഞ്ഞ​ളി​ഞ്ഞ ഭ​ക്ഷ്യ​വേ​സ്റ്റു​ക​ൾ പു​ഴു​വ​രി​ച്ച് ഈ​ച്ച​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ ഇ​തു​മൂ​ലം ഈ​ച്ചശ​ല്യം രൂ​ക്ഷ​മാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഇ​തി​ലൂ​ടെ പ​ക​രു​മോ​യെ​ന്നും നാ​ട്ടു​കാ​ർ ഭ​യ​പ്പെ​ടു​ന്നു.

ഇ​തി​നു പു​റ​മേ​യാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​പോ​ലും കാ​റ്റി​ൽ​പ​റ​ത്തി​ രാ​ത്രി പ​തി​നൊ​ന്നി​നു​ശേ​ഷം ഇ​വ​ർ തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. പൊ​തു​വ​ഴി​യി​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് ശ​ല്യ​മാ​കു​ന്നത​ര​ത്തി​ലാ​ണ് തെ​രു​വു​നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ്യ​മാ​ലി​ന്യം ന​ല്‍​കു​ന്ന​ത്. ഇ​തു​മൂ​ലം ഇ​വ​യു​ടെ കാ​ഷ്ട​വും മൂ​ത്ര​വും കാ​ര​ണം വ​ഴി​യി​ലി​റ​ങ്ങി ന​ട​ക്കാ​ൻ വ​രെ അ​റ​യ്ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

പേ​വി​ഷ​ബാ​ധ​യു​ള്ള പ​ട്ടി​ക​ളും ഇ​വി​ടെ വ​രാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഇ​വ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ കൂ​ട്ട​മാ​യി എ​ത്തു​ന്ന​തി​നാ​ൽ രാ​ത്രി 11 നുശേ​ഷം വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​വി​ടെ ക്രി​മി​ന​ലു​ക​ൾ ത​ന്പ​ടി​ക്കു​ക​യും ല​ഹ​രി​ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തി​നാ​ൽ ഇ​വി​ടേ​ക്ക് രാ​ത്രി ആ​രും എ​ത്താ​തി​രി​ക്കാ​നാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി അ​വ​യെ കൂ​ടെ കൂ​ട്ടു​ന്ന​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റോ​ഡി​ൽ പ​ട്ടി​ക​ൾ വ​ട്ടം ചാ​ടി വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​കു​ക​യാ​ണ്.

സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു കാ​റി​ന്‍റെ ചി​ല്ല് ക​ഴി​ഞ്ഞദി​വ​സം അ​ടി​ച്ചുത​ക​ർ​ത്തി​രു​ന്നു. ഇ​ത് അ​ന്വേ​ഷി​ക്കാ​നാ​യി വ​നി​താ​ പോ​ലീ​സ് ഉ​ൾ​പ്പെ​ടെ എ​ത്തി​യ​പ്പോ​ൾ ഇ​വ​ർ പ​ട്ടി​ക​ളെ അ​ഴി​ച്ചുവി​ട്ട​തി​നാ​ൽ പോ​ലീ​സ് വീ​ട്ടി​ൽ ക​യ​റാ​നാ​വാ​തെ തി​രി​ച്ചുപോ​കു​ക​യാ​യി​രു​ന്നു. പ​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കി​യ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങ​യ ഉ​ട​നേ​യാ​ണ് വീ​ണ്ടും ഇ​വ​ർ ഇ​തേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​തൊ​ക്കെ ചോ​ദ്യം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും പീ​ഡ​ന​ക്കേ​സി​ല്‍ കു​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഇ​വ​രു​ടെ പ​തി​വെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​വ​ർ​ക്കെ​തി​രേ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ​യും പോ​ലീ​സും സം​യു​ക്ത റെ​യ്ഡ് ന​ട​ത്തു​മെ​ന്നും നോ​ർ​ത്ത് സി​ഐ എം​.ജെ. അ​രു​ൺ പ​റ​ഞ്ഞു.

ഇ​തുസം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​ണ്. ഈ ​പ​രാ​തി​യി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ​ ക​ള​ക്ട​ര്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കും നി​ര്‍​ദേശം ന​ല്‍​കി. എ​ന്നാ​ല്‍, ഇ​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള നി​ര്‍​ദേശ​ങ്ങ​ള്‍ വ​ക​വ​യ്ക്കാ​തെ ഇ​വ​ര്‍ ഇ​ത് തു​ട​രു​ക​യാ​ണ്.

ഇ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും രാ​ത്രി​യി​ല്‍ ഇ​തു​വ​ഴി പോ​ലീ​സ് പ​ട്രോ​ളി​ഗ് ശ​ക്ത​മാ​ക്കണമെന്നും ബീ​റ്റ് പോ​ലീ​സിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും കാ​ട്ടി നാ​ട്ടു​കാ​ർ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബീ​നാ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment