ആ​ധാ​ർ നമ്പര്‍ കെണിയായി! നാ​ലു​വ​രി​പ്പാ​ത​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​യാ​ൾ​ക്ക് 2,000 രൂ​പ പി​ഴ; ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മാ​ലി​ന്യം ത​ള്ളി​യി​ല്ലെ​ന്ന്‌ മ​റു​പ​ടി​

തൊ​ടു​പു​ഴ: വെ​ങ്ങ​ല്ലൂ​ർ-​മ​ങ്ങാ​ട്ടു​ക​വ​ല നാ​ലു​വ​രി​പ്പാ​ത​യി​ൽ മാ​ലി​ന്യം ത​ള്ളി​യ എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യ്ക്ക് ന​ഗ​ര​സ​ഭ 2000 രൂ​പ പി​ഴ ചു​മ​ത്തി.

പൊ​തു​വ​ഴി​യി​ൽ മാ​ലി​ന്യം ത​ള്ളി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച രേ​ഖ​യി​ലെ ആ​ധാ​ർ കാ​ർ​ഡ് ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യം ത​ള്ളി​യ​യാ​ൾ​ക്ക് പി​ഴ​യ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കി.

മു​ന്നു ദി​വ​സം മു​ന്പാ​ണ് കാ​ഡ്സി​ന് സ​മീ​പം നാ​ലു​വ​രി പാ​ത​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

അ​വി​ടെ നി​ന്നും ല​ഭി​ച്ച ആ​ധാ​ർ ന​ന്പ​ർ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യു​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

ഇ​തേ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം മു​നി​സി​പ്പ​ൽ നി​യ​മ​മ​നു​സ​രി​ച്ച് പി​ഴ​യൊ​ടു​ക്കു​ന്ന​തി​ന് ഇ​യാ​ൾ​ക്ക് നോ​ട്ടീ​സ​യ​ച്ച​ത്.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​യാ​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മാ​ലി​ന്യം ത​ള്ളി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

എ​ന്നാ​ൽ വാ​ഹ​ന​ത്തി​ലോ മ​റ്റോ പോ​യ​പ്പോ​ൾ വ​ലി​ച്ചെ​റി​ഞ്ഞ​താ​കാ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തു​ന്ന​ത്.

അ​തി​നാ​ൽ പി​ഴ​യൊ​ടു​ക്കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജീ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment