സര്‍ക്കാര്‍ ലോഗോ ഉള്‍പ്പെടുത്തി എസ്ഡിപിഐയുടെ വെബ്‌സൈറ്റ്; വിദേശ ധനസഹായം സ്വീകരിക്കാന്‍ മൈ ഗവണ്‍മെന്റ് ലോഗോയും ദേശീയതയെ അപമാനിക്കുന്ന പോസ്റ്റുകളും കണ്ടപ്പോള്‍ സൈറ്റ് ഹാക്ക് ചെയ്ത് മല്ലു സോള്‍ജിയേഴ്‌സ്…

രാജ്യത്തിനെതിരായി സൈബര്‍ ലോകത്ത് പ്രവൃത്തിക്കുന്ന ശക്തികള്‍ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാരാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. രാജ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തികളെ പലതവണയാണ് ഇക്കൂട്ടര്‍ വെളിച്ചത്തു കൊണ്ടുവന്നത്. ഇത്തവണ ഇക്കൂട്ടര്‍ പാഠം പഠിപ്പിച്ചിരിക്കുന്നത് രാജ്യവിരുദ്ധശക്തികളുമായി സഹകരിക്കുന്നു എന്ന ആരോപണം നേരിടേണ്ടി വന്ന എസ്ഡിപിഐയെയാണ്. സര്‍ക്കാറിന്റെ ഔദ്യോഗിക ലോഗോയും മൈ ഗവണ്‍മെന്റ് ലോഗോയും ഉപയോഗിച്ച് അനധികൃതമായി വിദേശ ധനസഹായം സ്വീകരിക്കാന്‍ ഉപയോഗിച്ച വെബ്സൈറ്റ് ഹാക്ക് ചെയ്തു കൊണ്ടാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് കരുത്തുകാട്ടിയത്.

ഇക്കാര്യം വ്യക്തമാക്കി അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടിട്ടുണ്ട്. കേരള തീവ്രവാദത്തിന്റെ വിത്തുപാകി മുളപ്പിക്കുന്നവര്‍ക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പോരാടുമെന്ന് സോള്‍ജിയേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. എസ്ഡിപിഐക്കെതിരായ കേസുകളിലെ തുടര്‍ നടപടികള്‍ അക്കമിട്ടു നിരത്തികൊണ്ടാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…ഭാരത സര്‍ക്കാര്‍ ഔദ്യോഗിക ലോഗോയും MyGov ലോഗോയും അനധികൃതമായി ഉപയോഗിച്ച് വിദേശധാനസഹായം വരെ സ്വീകരിക്കാനുള്ള ലിങ്കും പബ്ലിഷ് ചെയ്ത് SDPI പാര്‍ട്ടി ഔദ്യോഗിക വെബ്‌സൈറ്റ്. SDPI / PFI പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലയില്‍ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാറാത്ത് തീവ്രവാദപരിശീലന ക്യാമ്പ് നടത്തുകയും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്തതിന് NIA യില്‍ കേസ് നമ്പര്‍ : RC-05/2013/NIA/KOC ആയി ഇപ്പോഴും കേസ് നിലവില്‍ ഉണ്ട്.

2016 ഒക്ടോബര്‍ 6ന് SDPI പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ആര്‍ രൂദ്രേഷ് ന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ NIA സ്‌പെഷല്‍ കോര്‍ട്ട് ബാംഗളൂരു വില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരിക്കുന്നതും SDPI യുടെത് ‘ ക്ലിയര്‍ ആക്ട് ഓഫ് ടെററിസം’ എന്നാണ്. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ വെറുമൊരു ചുവരെഴുത്തിന്റെ പേര് പറഞ്ഞു നടത്തിയ കൊലപാതികവുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ പ്രതികളും SDPI/ പോഷക സംഘടനില്‍ പെട്ടവര്‍ മാത്രമാണ്.. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ട ,കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രവര്‍ത്തകരുടെ വിവരങ്ങള്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.

അതുകൊണ്ടും തീര്‍ന്നില്ല.. സ്‌ക്രീന്ഷോട്ടുകള്‍ നോക്കുക.. സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി SDPI പ്രവര്‍ത്തകര്‍ പരസ്യമായി നടത്തുന്ന നിരവധി പോസ്റ്റുകള്‍ ആണ് പ്രചരിക്കുന്നത്. കണ്ണൂര്‍ നാറാത്ത് തീവ്രവാദ ക്യാമ്പും ആയുധ പരിശീലനവും നടത്തി NIA യുടെ പിടിയ SDPI തീവ്രവാദികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ ഏറെയാണ്. അതേ ഇന്ത്യയ്ക്ക് അകത്ത് ആയാലും പുറത്ത് ആയാലും ഇന്ത്യന്‍ ദേശീയതയ്ക്കും ഐക്യത്തിനും സുരക്ഷിതത്വത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു ശക്തിയെയും വളരാന്‍ ഞങ്ങള്‍ അനുവദിക്കില്ല..

ഇന്ത്യന്‍ ദേശീശയ തകര്‍ത്ത് ഇന്ത്യ മുഴുവന്‍ വര്‍ഗ്ഗീയതയും തീവ്രവാദവും വളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന – ഇന്ത്യന്‍ ഗവണ്മെന്റ് ഔദ്യോഗിക ചിഹ്നങ്ങള്‍ ദുര്യുപയോഗം ചെയ്ത SDPI ഔദ്യോഗിക വെബ്‌സൈറ്റ് , രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഞങ്ങള്‍ #Mallu_Cyber_sodiers തകര്‍ത്തതായി അറിയിക്കുന്നു.

Related posts