സര്‍ക്കാര്‍ ലോഗോ ഉള്‍പ്പെടുത്തി എസ്ഡിപിഐയുടെ വെബ്‌സൈറ്റ്; വിദേശ ധനസഹായം സ്വീകരിക്കാന്‍ മൈ ഗവണ്‍മെന്റ് ലോഗോയും ദേശീയതയെ അപമാനിക്കുന്ന പോസ്റ്റുകളും കണ്ടപ്പോള്‍ സൈറ്റ് ഹാക്ക് ചെയ്ത് മല്ലു സോള്‍ജിയേഴ്‌സ്…

രാജ്യത്തിനെതിരായി സൈബര്‍ ലോകത്ത് പ്രവൃത്തിക്കുന്ന ശക്തികള്‍ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാരാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. രാജ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തികളെ പലതവണയാണ് ഇക്കൂട്ടര്‍ വെളിച്ചത്തു കൊണ്ടുവന്നത്. ഇത്തവണ ഇക്കൂട്ടര്‍ പാഠം പഠിപ്പിച്ചിരിക്കുന്നത് രാജ്യവിരുദ്ധശക്തികളുമായി സഹകരിക്കുന്നു എന്ന ആരോപണം നേരിടേണ്ടി വന്ന എസ്ഡിപിഐയെയാണ്. സര്‍ക്കാറിന്റെ ഔദ്യോഗിക ലോഗോയും മൈ ഗവണ്‍മെന്റ് ലോഗോയും ഉപയോഗിച്ച് അനധികൃതമായി വിദേശ ധനസഹായം സ്വീകരിക്കാന്‍ ഉപയോഗിച്ച വെബ്സൈറ്റ് ഹാക്ക് ചെയ്തു കൊണ്ടാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് കരുത്തുകാട്ടിയത്. ഇക്കാര്യം വ്യക്തമാക്കി അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടിട്ടുണ്ട്. കേരള തീവ്രവാദത്തിന്റെ വിത്തുപാകി മുളപ്പിക്കുന്നവര്‍ക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പോരാടുമെന്ന് സോള്‍ജിയേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. എസ്ഡിപിഐക്കെതിരായ കേസുകളിലെ തുടര്‍ നടപടികള്‍ അക്കമിട്ടു നിരത്തികൊണ്ടാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…ഭാരത സര്‍ക്കാര്‍ ഔദ്യോഗിക ലോഗോയും MyGov…

Read More

ഞരമ്പന്മാര്‍ക്ക് എട്ടിന്റെ പണികൊടുത്ത് കേരള സൈബര്‍ വാരിയേഴ്‌സ്; സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ യുവതിയ്ക്ക്‌ അയച്ചു കൊടുത്ത യുവാവിനെ നല്ല നടപ്പിന് ശിക്ഷിച്ചത് ഇങ്ങനെ…

തിരുവനന്തപുരം: രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നവരെയും ഞരമ്പുരോഗികളെയും ലക്ഷ്യം വച്ചുള്ള മല്ലു ഹാക്കര്‍മാരുടെ ആക്രമണം തുടരുന്നു. പാകിസ്ഥാന്‍ അനുഭാവികളായ ദേശവിരുദ്ധന്മാര്‍ക്ക് ആദ്യം പണി കൊടുത്ത് രംഗത്തെത്തിയത് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ആയിരുന്നു. ഇതിന് പിന്നാലെ കേരളാ സൈബര്‍ വാരിയേഴ്‌സും രംഗത്തെത്തി. കേരളത്തിലെ ഞരമ്പന്മാരെ ലക്ഷ്യമിട്ടായിരുന്നു ഇക്കൂട്ടര്‍ രംഗത്തെത്തിയത്. ഇതിനോടകം തന്നെ നിരവധി പേര്‍ ഇവരുടെ സൈബര്‍ ആക്രമണത്തിനിരയായി സഹപ്രവര്‍ത്തകയെ ശല്യപ്പെടുത്തിയ ഞരമ്പുരോഗിക്ക് എട്ടിന്റെ പണി കൊടുത്താണ് കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി ഇത്തവണ രംഗത്തെത്തിയത്. യുവാവിന് നല്ലനടപ്പിന് ശിക്ഷിക്കുകയും ചെയ്തു. ഇക്കാര്യം സൈബര്‍ വാരിയേഴ്‌സ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ബ്ലൂ ആര്‍മിയുടെ നല്ല നടപ്പിന് വിധേയനായത്. സഹപ്രവര്‍ത്തകന്‍ കൂടിയായ യുവാവില്‍ നിന്നും സഹികെട്ടാണ് യുവതി കേരളാ സൈബര്‍ വാരിയേഴ്‌സിനെ സമീപിച്ചത്. യുവാവില്‍നിന്ന് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ യുവതിക്ക് ലഭിച്ചിരുന്നു. ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു…

Read More