‘ഇ​ത് കോ​ൺ​ഗ്ര​സി​ന് ഗു​ണം ചെ​യ്യി​ല്ല’; സു​ധാ​ക​ര​നെ വി​മ​ർ​ശി​ച്ച് മ​മ്പറം ദിവാകരൻ


തി​രു​വ​ന​ന്ത​പു​രം: ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് പി​ണ​റാ​യി വി​ജ​യ​നെ താ​ൻ ച​വി​ട്ടി വീ​ഴ്ത്തി​യെ​ന്ന കെ.​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശ​വും അ​തി​ന് പി​ണ​റാ​യി വി​ജ​യ​ൻ അ​തേ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യ​തും ച​ർ​ച്ചാ വി​ഷ​യ​മാ​യി​രി​ക്കെ സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം അ​നു​ചി​ത​മാ​യെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ന്പ​റം ദി​വാ​ക​ര​ൻ രം​ഗ​ത്ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​രു​നേ​താ​ക്ക​ളു​ടേ​യും അ​നു​യാ​യി​ക​ൾ ചേ​രി​തി​രി​ഞ്ഞ് ക​യ്യ​ടി​ക്കു​ന്പോ​ഴാ​ണ് കെ.​സു​ധാ​ക​ര​ൻ പ​ക്വ​ത കാ​ണി​ക്ക​ണ​മെ​ന്ന് തു​റ​ന്ന​ടി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​മ്പ​റം ദി​വാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കാ​മ്പ​സ് ക​ഥ​ക​ള​ല്ല പ​റ​യേ​ണ്ട​തെ​ന്നും ഈ ​രാ​ഷ്ട്രീ​യം കോ​ൺ​ഗ്ര​സി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നും മ​ന്പ​റം ദി​വാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​റ​യേ​ണ്ട​ത്. സു​ധാ​ക​ര​നെ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​ക്കും മു​ൻ​പേ ത​ന്നെ താ​ൻ ആ​ശ​ങ്ക നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും മ​ന്പ​റം ദി​വാ​ക​ര​ൻ പ​റ​ഞ്ഞു.

ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്പ​റം ദി​വാ​ക​ര​ൻ കെ.​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ട് അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച​ത്.

പി​ണ​റാ​യി വി​ജ​യ​നെ സു​ധാ​ക​ര​ൻ അ​ടി​ച്ചി​ട്ട ക​ഥ മു​ന്പ് കേ​ട്ടി​ട്ടി​ല്ല. 1965-66 കാ​ല​ഘ​ട്ട​ത്തി​ല്‍ കെ ​സു​ധാ​ക​ര​ൻ ബ്ര​ണ​ന്‍ കോ​ളേ​ജി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ എ​സ്എ​ഫ്ഐ​യു​മാ​യി നി​ര​വ​ധി രാ​ഷ്ട്രീ​യ സം​ഘ​ട​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പി​ണ​റാ​യി വി​ജ​യ​നെ മ​ർ​ദി​ച്ച ക​ഥ അ​റി​യി​ല്ല.

പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ കെ.​സു​ധാ​ക​ര​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വും മു​മ്പ് കേ​ട്ടി​ട്ടി​ല്ല- മ​ന്പ​റം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment