കാ​മു​ക​നെ കൊ​ന്നു ക​നാ​ലി​ൽ ത​ള്ളി ! കാ​മു​കിയും സഹോദരനും പിതാവു​മ​ട​ക്കം എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: മ​ക​ളെ പ്ര​ണ​യി​ച്ച യു​വാ​വി​നെ വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​ച്ഛ​ൻ വ​ക​വ​രു​ത്തി ക​നാ​ലി​ൽ ത​ള്ളി. സം​ഭ​വ​ത്തി​ൽ അ​ച്ഛ​നും മ​ക​നും മ​ക​ളു​മ​ട​ക്കം എ​ട്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​ഞ്ചാ​വൂ​ർ തി​രു​മ​ലൈ സ​മു​ദ്രം സ്വ​ദേ​ശി ശ​ക്തി​വേ​ലാ​ണ് (23) കൊ​ല്ല​പ്പെ​ട്ട​ത്. അ​യ്യാ​സാ​മി​പ്പ​ട്ടി സ്വ​ദേ​ശി ബാ​ല​ഗു​രു, മ​ക​ൾ ദേ​വി​ക, മ​ക​ൻ ദു​രൈ​മു​രു​ക‍​ൻ എ​ന്നി​വ​രെ​യും അ​ഞ്ചു വാ​ട​ക കൊ​ല​യാ​ളി​ക​ളെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​ക്തി​വേ​ലും ദേ​വി​ക​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രും ഒ​രേ സ​മു​ദാ​യ​ക്കാ​രാ​യി​രു​ന്നെ​ങ്കി​ലും ദേ​വി​ക​യു​ടെ പി​താ​വാ​യ ബാ​ല​ഗു​രു പ്ര​ണ​യ​ത്തെ എ​തി​ർ​ക്കു​ക​യും ശ​ക്തി​വേ​ലി​നെ കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ടു​ക​യു​മാ​യി​രു​ന്നു.

ഭൂ​മി​യി​ട​പാ​ട് സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കാ​നെ​ന്ന വ്യാ​ജേ​ന ശ​ക്തി​വേ​ലി​നെ കൃ​ഷി​യി​ട​ത്തി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ശ​ക്തി​വേ​ലി​ന്‍റെ മൃ​ത​ദേ​ഹ​വും ഇ​യാ​ൾ വ​ന്ന വാ​ഹ​ന​വും പ്ര​തി​ക​ൾ സ​മീ​പ​ത്തെ ക​നാ​ലി​ൽ ത​ള്ളി. മ​ക​ൾ ദേ​വി​ക​യും മ​ക​ൻ ദു​രൈ​മു​രു​ക​നും ഇ​തി​നു കൂ​ട്ടു​നി​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment