ട്രെ​യി​നി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യ്ക്കു നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ! വീ​ഡി​യോ പ​ക​ര്‍​ത്തി പെ​ണ്‍​കു​ട്ടി; മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍

ട്രെ​യി​നി​ല്‍ പെ​ണ്‍​കു​ട്ടി​യ്ക്കു നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ ക​ണ്ണൂ​ര്‍ കൂ​വേ​രി സ്വ​ദേ​ശി ജോ​ര്‍​ജ് ജോ​സ​ഫി​നെ​യാ​ണ് റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​യ​മ്പ​ത്തൂ​ര്‍ മം​ഗ​ളൂ​രു ഇ​ന്റ​ര്‍​സി​റ്റി​യി​ല്‍ ക​ണ്ണൂ​രും പ​യ്യ​ന്നൂ​രി​നു​മി​ട​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വം.

ട്രെ​യി​ന്‍ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പി​ന്നി​ട്ട ശേ​ഷ​മാ​ണ് പ്ര​തി ന​ഗ്‌​ന​ത പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

ട്രെ​യി​നി​ല്‍ പെ​ണ്‍​കു​ട്ടി​യ്ക്ക് എ​തി​ര്‍​വ​ശ​മാ​യി ഇ​രു​ന്ന ഇ​യാ​ള്‍ ലൈം​ഗി​കാ​വ​യ​വം പ്ര​ദ​ര്‍​ശി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ര​ണ്ടു സ്ത്രീ​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​റ​സ്റ്റു ചെ​യ്ത ജോ​ര്‍​ജി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്ന് കാ​സ​ര്‍​ഗോ​ട്ടേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക്കു നേ​രെ​യാ​യി​രു​ന്നു ജോ​ര്‍​ജ് ജോ​സ​ഫി​ന്റെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം.

കാ​സ​ര്‍​ഗോ​ഡ് കോ​ള​ജി​ല്‍ പ​ഠി​ക്കു​ക​യാ​ണ് പെ​ണ്‍​കു​ട്ടി. കോ​ഴി​ക്കോ​ടു നി​ന്നാ​ണ് ഇ​യാ​ള്‍ ട്രെ​യി​നി​ല്‍ ക​യ​റി​യ​ത്.

ഇ​യാ​ളു​ടെ പ്ര​വൃ​ത്തി പെ​ണ്‍​കു​ട്ടി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ സീ​റ്റി​ല്‍​നി​ന്ന് എ​ഴു​ന്നേ​റ്റു പോ​യെ​ങ്കി​ലും ഇ​യാ​ളെ സ​ഹ​യാ​ത്രി​ക​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി റെ​യി​ല്‍​വേ പോ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് എ​ത്തി​യ ഉ​ട​ന്‍​ത​ന്നെ പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ക​ണ്ണൂ​രാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്റെ വീ​ഡി​യോ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ പെ​ണ്‍​കു​ട്ടി ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment