കുളത്തൂപ്പുഴയിൽ വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ണ​ൽ ക​ല​വ​റ തു​റ​ന്നില്ല; സിപി​എം ​നി​രാ​ഹാ​ര സമരം തു​ട​ങ്ങി

 

കു​ള​ത്തൂ​പ്പു​ഴ:​കു​ള​ത്തു​പ്പു​ഴ​യി​ല്‍ വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ന​ശ്രീ (മ​ണ​ല്‍ ക​ല​വ​റ) യി​ല്‍ നി​ന്നും മ​ണ​ല്‍ വി​ത​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​നി​ശ്ച​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു.

കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ സ്വ​കാ​ര്യ കോ​റി , എം​സാ​ന്‍റ് മു​ത​ലാ​ളി​മാ​രെ സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന്യാ​യ​വി​ല​യി​ല്‍ മ​ണ​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ ആ​രം​ഭി​ച്ച മ​ണ​ല്‍ ക​ല​വ​റ​യി​ല്‍ നി​ന്നും മ​ണ​ല്‍ വി​ത​ര​ണം ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​തി​രി​ക്കു​ന്ന​തെ​ന്ന്‍ സി​പി​എം ആ​രോ​പി​ക്കു​ന്നു.

സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ നി​രാ​ഹാ​രം കി​ട​ക്കു​ന്ന സി​പി​എം തി​ങ്ക​ള്‍​ക​രി​ക്കം ലോ​ക്ക​ല്‍​ക​മ്മി​റ്റി അം​ഗ​വും കു​ള​ത്തു​പ്പു​ഴ സ​ര്‍​വീ​സ് സ​ഹ​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റു​മാ​യ കെ ​ജെ അ​ലോ​ഷ്യ​സി​ന് ര​ക്ത​ഹാ​രം അ​ണി​യി​ച്ചു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​ങ്ക​ള്‍​ക​രി​ക്കം ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഡ്വ: ജെ ​സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കു​ള​ത്തു​പ്പു​ഴ ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ് ഗോ​പ​കു​മാ​ര്‍ ,ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ​ഗം എ​സ് ജ​യ​മോ​ഹ​ന്‍,ഏ​രി​യ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി​ശ്വ​സേ​ന​ന്‍ അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ചു സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ത്തു​മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ട​ച്ചു​പൂ​ട്ടി​യ മ​ണ​ല്‍ ക​ല​വ​റ ഈ ​സ​ര്‍​ക്കാ​ര്‍ വീ​ണ്ടും ആ​രം​ഭി​ച്ച​ത്. അ​ഞ്ഞൂ​റി​ല​ധി​കം ലോ​ഡ് മ​ണ​ല്‍ ഇ​വി​ടെ എ​ത്തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ മ​ണ​ല്‍ വി​ത​ര​ണം ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. വി​ല നി​ര്‍​ണ്ണ​യം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​താ​ണ് മ​ണ​ല്‍ വി​ത​ര​ണം ആ​രം​ഭി​ക്കാ​ത്ത​തെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.

Related posts