ആ ഭാഗ്യം വീണ്ടും സിദ്ധിച്ചു: പൊന്നിയിൻ സെൽവനു ശേഷം മറ്റൊരു മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ​ല​ക്ഷ്മി

മ​ണിര​ത്നത്തിന്‍റെ സം​വി​ധാ​നത്തിൽ ക​മ​ല്‍​ഹാ​സ​ന്‍ നാ​യ​ക​നാ​കു​ന്ന ചി​ത്രം ത​ഗ് ലൈ​ഫി​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ഐ​ശ്വ​ര്യ ല​ക്ഷ്മി​യും. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് പ്രി​യ​താ​രം ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും ജോ​ജു ജോ​ര്‍​ജും ചി​ത്ര​ത്തി​ലു​ള്ള കാ​ര്യം നേ​ര​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി നി​ര്‍​മാ​താ​ക്ക​ള്‍ സ്ഥി​തീ​ക​രി​ച്ചി​രു​ന്നു

ഐ​ശ്വ​ര്യ​ല​ക്ഷ്മി​യും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നു മ​ണി ര​ത്ന​ത്തി​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ മ​ദ്രാ​സ് ടാ​ക്കീ​സ് ത​ന്നെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജ​യം ര​വി, തൃ​ഷ, ഗൗ​തം കാ​ര്‍​ത്തി​ക്ക് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍. മ​ണി ര​ത്ന​വും ക​മ​ല്‍ ഹാ​സ​നും ഒ​ന്നി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്.

വീ​ണ്ടും മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന സ​ന്തോ​ഷ​വാ​ര്‍​ത്ത ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്നു. വീ​ണ്ടും എ​ന്‍റെ ഗു​രു​വി​നൊ​പ്പം, ഞ​ങ്ങ​ളു​ടെ രം​ഗ​രാ​യ ശ​ക്തി​വേ​ല്‍ നാ​യ്ക്ക​റെ കാ​ണാ​നും ത​ഗ് ലൈ​ഫ് ടീ​മി​നൊ​പ്പം ചേ​രാ​നും ക​ഴി​ഞ്ഞ​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്- എ​ന്നാ​യി​രു​ന്നു ത​ഗ് ലൈ​ഫി​ലെ കാ​ര​ക്ട​ര്‍ പോ​സ്റ്റ​ര്‍ പ​ങ്കു​വ​ച്ച് ഐ​ശ്വ​ര്യ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ച​ത്.

നേ​ര​ത്തെ മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നി​ലും ഐ​ശ്വ​ര്യ ഒ​രു സു​പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യി​രു​ന്നു.
രം​ഗ​രാ​യ ശ​ക്തി​വേ​ല്‍ നാ​യ്ക്ക​ര്‍ എ​ന്നാ​ണ് ചി​ത്ര​ത്തി​ല്‍ ക​മ​ല്‍ ഹാ​സ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. എ.​ആ​ര്‍. റ​ഹ്മാ​നാ​ണ് ചി​ത്ര​ത്തി​ലെ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍. രാ​ജ് ക​മ​ല്‍ ഫി​ലിം​സ് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍, മ​ദ്രാ​സ് ടാ​ക്കീ​സ്, റെ​ഡ് ജ​യ​ന്‍റ് മൂ​വീ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ ക​മ​ല്‍​ഹാ​സ​ന്‍, മ​ണി​ര​ത്‌​നം, ആ​ര്‍ മ​ഹേ​ന്ദ്ര​ന്‍, ശി​വ അ​ന​ന്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment