മ​നു​ഷ്യ​ക്കു​ഞ്ഞി​നും കാ​വ​ലാ​യി അ​മ്മ നാ​യ! പൊ​ക്കി​ൾ​ക്കൊ​ടി മു​റി​ക്കാ​തെ ന​വ​ജാ​ത​ശി​ശു വ​യ​ലി​ൽ; സം​ര​ക്ഷ​ണ​മൊ​രു​ക്കി തെ​രു​വ് നാ​യ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ബി​ലാ​സ്പു​ർ: മ​നു​ഷ്യ​ക്കു​ഞ്ഞി​നും കാ​വ​ലാ​യി അ​മ്മ നാ​യ. ഛത്തീ​സ്ഗ​ഡി​ലെ മും​ഗേ​ലി ജി​ല്ല​യി​ലെ സ​രി​സ്റ്റ​ൽ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

വ​യ​ലി​ൽ ഉ​പേ​ക്ഷി​ച്ച ന​വ​ജാ​ത ശി​ശു​വി​നാ​ണ് പ്ര​സ​വി​ച്ച് കി​ട​ന്ന അ​മ്മ നാ​യ ത​ന്‍റെ കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് കു​ഞ്ഞി​നെ‌ വ​യ​ലി​ൽ ഉ​പേ​ക്ഷി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പൊ​ക്കി​ള്‍​ക്കൊ​ടി പോ​ലും മു​റി​ച്ചു​മാ​റ്റാ​ത്ത നി​ല​യി​ലാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ല്‍​കേ​ട്ട് എ​ത്തി​യ ഗ്രാ​മീ​ണ​രാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. ഈ ​സ​മ​യം കു​ഞ്ഞി​ന് സ​മീ​പം അ​മ്മ നാ​യ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

ഇ​തോ​ടെ രാ​ത്രി മു​ഴു​വ​ൻ കു​ഞ്ഞി​ന് ഒ​രു പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​തെ അ​മ്മ നാ​യ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ​ക്ക് വ്യ​ക്ത​മാ​യി.

എ​ൻ​ജി​ഒ ആ​യ ജീ​വ് ആ​ശ്ര​യ ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല.

കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി പോ​ലീ​സ് ആ​രം​ഭി​ച്ചു.

Related posts

Leave a Comment