അ​തൃ​പ്തി തു​ട​ര്‍​ന്ന് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി;താ​നും എ​ല്‍​ദോ​സും സു​ഹൃ​ത്തു​ക്ക​ളെ​ന്ന് മ​നോ​ജ് മൂ​ത്തേ​ട​ന്‍


കൊ​ച്ചി: സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ല്‍ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി അ​തൃ​പ്തി തു​ട​രു​ന്ന​തി​നി​ടെ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​കാ​ന്‍ പെ​രു​മ്പാ​വൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​നോ​ജ് മൂ​ത്തേ​ട​ന്‍.പെ​രു​മ്പാ​വൂ​രി​ല്‍ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി ത​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നും മ​നോ​ജ് മൂ​ത്തേ​ട​ന്‍ പ​റ​ഞ്ഞു.

എ​ല്‍​ദോ​സും താ​നു​മൊ​ക്കെ കെ​എ​സ്‌​യു​വി​ല്‍ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​വ​രാ​ണ്. 1996 മു​ത​ലു​ള്ള ബ​ന്ധ​മാ​ണ്. നാ​ല​ഞ്ച് ദി​വ​സം മു​ന്പ് സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്കി​ടെ എ​ല്‍​ദോ​സു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. എ​ല്‍​ദോ​സി​ന് ത​ന്നോ​ടു​ള്ള വ്യ​ക്തി​പ​ര​മാ​യ അ​തൃ​പ്തി​യ​ല്ല.

സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്‍​ഫ്യൂ​ഷ​നി​ലു​ണ്ടാ​യ അ​തൃ​പ്തി​യാ​ണ്. അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എം​എ​ല്‍​എ​യ്ക്ക് പി​ന്തു​ണ​യാ​യു​ള്ള പ്ര​ക​ട​നം മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. അ​ത​ല്ലാ​തെ നേ​തൃ​ത്വ​ത്തി​ന് എ​തി​രെ​യ​ല്ല. എ​ല്ലാ​വ​രും സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​നോ​ജ് മൂ​ത്തേ​ട​ന്‍ പ​റ​ഞ്ഞു.

എ​ല്‍​ദോ​സി​ന്‍റെ അ​ടു​ത്ത നീ​ക്കം ?
അ​തേ​സ​മ​യം, എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ അ​ടു​ത്ത നീ​ക്കം എ​ന്താ​യി​രി​ക്കു​മെ​ന്ന് ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. അ​ടു​പ്പ​മു​ള്ള പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ച്ച ശേ​ഷം മ​ത്സ​രി​ക്കു​ന്ന​തി​ല്‍ ഇ​ന്ന് തീ​രു​മാ​നം ഉ​ണ്ടാ​കും.അ​നു​ന​യ​നീ​ക്ക​വു​മാ​യി കാ​ണാ​നാ​യി വ​ന്ന പെ​രു​മ്പാ​വൂ​രി​ലെ സ്ഥാ​നാ​ര്‍​ഥി മ​നോ​ജ് മൂ​ത്തേ​ട​നെ ഇ​ന്ന​ലെ കാ​ണാ​ന്‍ എ​ല്‍​ദോ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. ക​ടു​ത്ത നീ​ക്ക​ങ്ങ​ളി​ലേ​ക്ക് എ​ല്‍​ദോ​സ് ക​ട​ക്കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍.

Related posts

Leave a Comment