നന്മ​യു​ടെ പ്ര​തീ​ക​ങ്ങ​ൾ​ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ളെ കൂ​ട്ടാ​യ്മ​യോ​ടെ ചെ​റു​ക്ക​ണമെന്ന് മാ​ർ താ​ഴ​ത്ത്

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: സ​ന്യാ​സ​വും പൗ​രോ​ഹി​ത്യ​വും അ​ട​ക്ക​മു​ള്ള നന്മയു​ടെ പ്ര​തീ​ക​ങ്ങ​ളെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ അ​തി​ജീ​വി​ക്ക​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലി​ന്‍റെ പൗ​രോ​ഹി​ത്യ​ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്നു നാ​മ​ഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന മാ​ർ താ​ഴ​ത്തി​നും സ​മ്മേ​ള​ന​ത്തി​ൽ അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു.
ദൈ​വ​ജ​ന​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യും പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടേ​യും ഏ​തു വെ​ല്ലു​വി​ളി​ക​ളേ​യും അ​തി​ജീ​വി​ക്കാ​നാ​കു​മെ​ന്ന് മ​റു​പ​ടിപ്ര​സം​ഗ​ത്തി​ൽ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ.

കേ​ക്ക് മു​റി​ച്ച് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ താ​ഴ​ത്തും മാ​ർ നീ​ല​ങ്കാ​വി​ലും പ​ര​സ്പ​രം മ​ധു​രം ന​ൽ​കി. അ​നു​മോ​ദ​ന​വു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്മായ നേ​താ​ക്ക​ളും എ​ത്തി​യി​രു​ന്നു. മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ർ ജോ​സ​ഫ് പാ​സ്റ്റ​ർ നീ​ല​ങ്കാ​വി​ൽ, ത​ക്ക​ല ബി​ഷ​പ് മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ, മാ​ർ ഒൗ​ഗി​ൻ കു​ര്യാ​ക്കോ​സ് എ​പ്പി​സ്കോ​പ്പ, വി​കാ​രി ജ​ന​റ​ാൾ​മാ​രാ​യ മോ​ണ്‍. ജോ​ർ​ജ് കോ​ന്പാ​റ, മോ​ണ്‍. തോ​മ​സ് കാ​ക്ക​ശേ​രി, ഫാ. ​ജോ​സ് കോ​നി​ക്ക​ര, സി​സ്റ്റ​ർ ലി​റ്റി​ൽ മേ​രി എ​ഫ്സി​സി, ഡോ. ​മേ​രി റ​ജീ​ന, എ.​എ. ആ​ന്‍റ​ണി, അ​നൂ​പ് പു​ന്ന​പ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​പ്പ​സ്തോ​ലി​ക് നു​ണ്‍​ഷ്യോ​യു​ടെ സ​ന്ദേ​ശം ഫാ. ​നൈ​സ​ൻ ഏ​ല​ന്താ​ന​ത്ത് വാ​യി​ച്ചു.

Related posts