പ്ര​ണ​യ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തർക്കം; മധ്യസ്ഥ ചർച്ചയ്ക്കിടെ പോലീസിനെ കൈയേറ്റം ചെയ്ത മൂന്നുപേർ പോലീസ് പിടിയിൽ

പ​രി​യാ​രം: പ​രി​യാ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ന​ട​ന്ന മ​ധ്യ​സ്ഥ ച​ര്‍​ച്ച​യ്ക്കി​ടെ പോ​ലീ​സി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

പി​ലാ​ത്ത​റ മ​ണ്ടൂ​രി​ലെ മ​ന്ദ്യ​ത്ത് വീ​ട്ടി​ല്‍ കെ.​വി.​ശ​ര​ത്ത് (24), സി​എം ന​ഗ​റി​ലെ ക​ള​ത്തി​ല്‍ വ​ള​പ്പി​ല്‍ കെ.​വി.​വി​ന്ദേ​ഷ് ( 24 ), പി​ലാ​ത്ത​റ​യി​ലെ ക​ള​ത്തി​ല്‍ വ​ള​പ്പി​ല്‍ വി​നീ​ത് ( 34 ) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

പ്ര​ണ​യ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ലെ​ടു​ത്ത ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ എം.​പി.​ഷാ​ജി ഇ​വ​രെ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ച് വ​രു​ത്തി​യി​രു​ന്നു.

ച​ര്‍​ച്ച​ക​ള്‍​ക്കി​ടെ ഇ​വ​ര്‍ പ​ര​സ്പ​രം പോ​ര്‍​വി​ളി​ക​ളോ​ടെ എ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.​ഇ​തി​നി​ടെ പി​ടി​ച്ചു​മാ​റ്റാ​നെ​ത്തി​യ ജി​ഡി ചാ​ര്‍​ജി​ലു​ണ്ടാ​യി​രു​ന്ന പ്ര​മോ​ദി​ന് മ​ര്‍​ദ​ന​മേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​ന​ക​ത്ത് എ​റ്റു​മു​ട്ട​ല്‍ തു​ട​ര്‍​ന്ന ഇ​വ​രെ കൂ​ടു​ത​ല്‍ പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് മൂ​ന്നു​പേ​രേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ്വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ മ​ര്‍​ദി​ച്ച​തി​നും ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment