വ​ള​ര്‍​ത്ത് നാ​യ​യെ പു​ര​യി​ട​ത്തി​ല്‍ കെ​ട്ടിയതിനെ ചൊല്ലിയുള്ളതർക്കം; അ​യ​ല്‍​വാ​സി​ക​ള്‍ ഏ​റ്റു​മു​ട്ടി;  വ​ള​ര്‍​ത്ത് നാ​യയെ വെട്ടി പരിക്കേൽപ്പിച്ചു

ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ല്‍ ചി​ത​റ​യി​ല്‍ വ​ള​ര്‍​ത്ത് നാ​യ​യെ പു​ര​യി​ട​ത്തി​ന് സ​മീ​പം കെ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ര്‍​ക്കം അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ക​ലാ​ശി​ച്ചു. സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​യ​ല്‍​വ​സി​യാ​യ വീ​ട്ട​മ്മ​ക്കും വ​സ്തു ഉ​ട​മ​ക്കും പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം ചി​ത​റ മാ​ട​ൻ​കാ​വി​ലാ​ണ് സം​ഭ​വം.ശ്രീജ എന്ന വീ​ട്ട​മ്മ​യാ​ണ് ആ​ദ്യം പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​വ​രു​ടെ വ​ള​ര്‍​ത്തു​നാ​യ​യെ അ​യ​ല്‍​വാ​സി​യാ​യ പു​ഷ്ക​ര​ന്‍ എ​ന്ന​യാ​ളു​ടെ പു​ര​യി​ട​ത്തി​ല്‍ കെ​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത പു​ഷ്ക്ക​ര​ന്‍ നാ​യ​യെ അ​ഴി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ ത​ന്നെ​യും നാ​യ​യേ​യും വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ചു​വെ​ന്ന് വീ‌്‌ട്ടമ്മ ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ക​ളെ​യും ഇ​യാ​ള്‍ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ശ്രീ​ജ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ ശ്രീ​ജ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ത​ന്‍റെ പു​ര​യി​ട​ത്തി​ല്‍ നാ​യ​യെ കെ​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ ത​ന്നെ​യാ​ണ് ശ്രീ​ജ​യും കു​ടും​ബ​വും അ​ക്ര​മി​ച്ച​തെ​ന്നും നാ​യ അ​ക്ര​മി​ക്കാ​ന്‍ വ​ന്ന​തോ​ടെ കൈ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് നാ​യ​യെ വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നും പു​ഷ്ക്ക​ര​ന്‍ പ​റ​യു​ന്നു.

ക​ണ്ണി​ന് പ​രി​ക്കേ​റ്റ പു​ഷ്ക​ര​നും ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ഇ​രു​കൂ​ട്ട​രും ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ക​ട​യ്ക്ക​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു.

Related posts