പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന​യുവാക്കളെ സഹായിക്കാനെത്തിയ പോലീസുകാരെ മർദിച്ച് ആശുപത്രിയിലാക്കി; വൈക്കം വലിയ കവലയിൽ നടന്ന സംഭവം ഞെട്ടിക്കുന്നത്


വൈ​ക്കം: പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന​വ​രെ ര​ക്ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കു മ​ർ​ദ​ന​വും അസ​ഭ്യ​വ​ർ​ഷ​വും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.45നു ​വൈ​ക്കം വ​ലി​യ ക​വ​ല​യ്ക്കു സ​മീ​പം ലി​ങ്ക് റോ​ഡി​ലാ​ണ് സം​ഭ​വം.

വീ​ടാ​ക്ര​മ​ണ ​കേ​സി​ലെ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം പോ​ലീ​സ് ജീ​പ്പി​ൽ വ​രു​ന്പോ​ഴാ​ണ് യു​വാ​ക്ക​ൾ വ​ഴി​യി​ൽ ബൈ​ക്കി​ൽ നി​ന്നും വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

ര​ണ്ടു സി​വി​ൽ​പോ​ലീ​സ് ഓ​ഫീസ​ർ​മാ​ർ നി​ര​ത്തി​ലേ​ക്കി​റ​ങ്ങി യു​വാ​ക്ക​ളെ റോ​ഡി​ൽ​നി​ന്നു പി​ടി​ച്ചു​യ​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ർ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യ്യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്നു പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ർ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ക്കം ചെ​മ്മ​ന​ത്തു​ക​ര സ്വ​ദേ​ശി അ​ഖി​ൽ,

വൈ​ക്കം തോ​ട്ടു​വ​ക്കം സ്വ​ദേ​ശി അ​മ​ൽ ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സി​ന്‍റെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment