ബുദ്ധി തുണയായി..! മരം വെട്ടുന്നതിനിടെ തലചുറ്റി; ഉടൻ തന്നെ കൈയിൽ ഉണ്ടായി രുന്ന കയർ കൊണ്ട് ശരീരം മരത്തിൽ കെട്ടി; ബോധം പോയ മത്തായിയെ ഒടുവിൽ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കോ​ത​മം​ഗ​ലം: ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ ബോ​ധ​ക്ഷ​യ​മു​ണ്ടാ​യി മ​ര​ത്തി​ൽ കു​ടു​ങ്ങി​യ മ​രം​വെ​ട്ടു​തൊ​ഴി​ലാ​ളി​യെ നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്സും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. കു​ട്ട​മ്പു​ഴ മോ​ളേ​ക്കു​ടി മ​ത്താ​യി (52) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ കു​ട്ട​മ്പു​ഴ കു​ന്നാം​പു​റ​ത്ത് ബി​നു​വി​ന്‍റെ പു​ര​യി​ട​ത്തി​ലെ പ്ലാ​വി​ന്‍റെ ശി​ഖ​രം മു​റി​ക്കാ​ന്‍ ക​യ​റി​യ​താ​യി​രു​ന്നു. പ​ണി​ക്കി​ടെ മ​ത്താ​യി​ക്ക് ത​ള​ര്‍​ച്ച അ​നു​ഭ​വ​പ്പെ​ട്ടു. മ​ര​ത്തി​ല്‍​നി​ന്നു താ​ഴെ​വീ​ഴു​മെ​ന്ന് തോ​ന്നി​യ മ​ത്താ​യി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​യ​ര്‍​കൊ​ണ്ട് സ്വ​യം മ​ര​ത്തി​ല്‍ ബ​ന്ധി​ച്ചു.

അ​ധി​കം​ക​ഴി​യും​മു​മ്പേ ബോ​ധ​ഷ​യ​വു​മു​ണ്ടാ​യി. താ​ഴെ​യു​ണ്ടാ​യി​രു​ന്ന ബി​നു നാ​ട്ടു​കാ​രെ വി​ളി​ച്ചു​കൂ​ട്ടി. സ​മീ​പ​വാ​സി​യാ​യ ചെ​ത്തു​തൊ​ഴി​ലാ​ളി രാ​ജു മ​ര​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി മ​ത്താ​യി​യെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ഫ​ല​മാ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കോ​ത​മം​ഗ​ല​ത്തു​നി​ന്നു ഫ​യ​ര്‍​ഫോ​ഴ്സി​നെ വി​ളി​ച്ചു​വ​രു​ത്തി.​അ​പ്പോ​ഴേ​ക്കും ഒ​രു​മ​ണി​ക്കൂ​റോ​ളം പി​ന്നി​ട്ടി​രു​ന്നു.

ഫ​യ​ര്‍​ഫോ​ഴ്സ്‍ അം​ഗ​ങ്ങ​ൾ മ​ര​ത്തി​ൽ ക​യ​റി മ​ത്താ​യി​യെ വ​ല​യി​ല്‍​കെ​ട്ടി​യാ​ണു താ​ഴേ​യി​റ​ക്കി​യ​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ. ​അ​നൂ​പ് തു​ള​സി​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. താ​ഴെ​യി​റ​ക്കി​യ ഉ​ട​ൻ കൃ​ത്രി​മ ശ്വാ​സോഛാ​സം ന​ല്‍​കി. ഒ​ട്ടും വൈ​കി​ക്കാ​തെ മ​ത്താ​യി​യേ​യും ക​യ​റ്റി ആം​ബു​ല​ന്‍​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പാ​ഞ്ഞു. കോ​ത​മം​ഗ​ലം ധ​ര്‍​മ​ഗി​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​ത്താ​യി സു​ഖം​പ്രാ​പി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി​നു സെ​ബാ​സ്റ്റ്യ​ന്‍, ടി.​കെ.​എ​ല്‍​ദോ, വി.​കെ. സു​രേ​ഷ്, കെ.​എ. ഷം​സു​ദ്ദീ​ന്‍, സി​ദ്ധി​ക് ഇ​സ്മാ​യി​ല്‍, എം. ​രാ​ഹു​ല്‍, പി.​എ. നി​ഷാ​ദ്, പി.​എ​ന്‍. അ​നൂ​പ്, ഇ.​എ​ന്‍. ദി​വാ​ക​ര​ന്‍ എ​ന്നി​വ​രാ​ണ് ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ര​ത്തി​ല്‍​നി​ന്നു താ​ഴെ വീ​ഴാ​തി​രി​ക്കാ​ന്‍ മ​ത്താ​യി ത​ന്നെ ശ​രീ​രം ബ​ന്ധി​ച്ച് മു​ന്‍​ക​രു​ത​ലെ​ടു​ത്ത​തും ഡോ.​അ​നൂ​പി​ന്‍റെ സാ​ന്നി​ധ്യ​വും ഫ​യ​ര്‍​ഫോ​ഴ്സു​കാ​രു​ടെ വേ​ഗ​ത്തി​ലു​ള്ള സേ​വ​ന​വും മ​ത്താ​യി​ക്കു ര​ക്ഷ​യാ​യി.

Related posts