മാ​വോ​യി​സ്റ്റ് കേ​സ്! ര​ഹ​സ്യ​കോ​ഡി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന; താ​ഹ​യു​ടെ കൈ​യ​ക്ഷ​രം ശേ​ഖ​രി​ച്ചു

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത യു​വാ​ക്ക​ളു​ടെ കൈ​യ​ക്ഷ​രം പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചു. സി​പി​എം ബ്രാ​ഞ്ച് അം​ഗം പ​ന്തീ​ര​ങ്കാ​വ് മൂ​ര്‍​ക്ക​നാ​ട് കോ​ട്ടു​മ്മ​ല്‍ താ​ഹ ഫ​സ​ലി​ന്‍റെ കൈ​യ​ക്ഷ​ര​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന താ​ഹ​യു​ടെ കൈ​യ​ക്ഷ​രം പ​രി​ശോ​ധി​ക്കാ​ന്‍ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. കോ​ട​തി ഈ ​അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് അ​നു​മ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

താ​ഹ​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് പോ​ലീ​സ് നി​ര​വ​ധി ല​ഘു​ലേ​ഖ​ക​ളും ഡ​യ​റി​ക്കു​റി​പ്പു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ താ​ന്‍ എ​ഴു​തി​യ​താ​ണെ​ന്ന് താ​ഹ പോ​ലീ​സി​ന് മൊ​ഴി​യും ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ കോ​ട​തി​യി​ല്‍ പി​ന്നീ​ട് ഇ​ക്കാ​ര്യം മാ​റ്റി​പ​റ​യാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് പോ​ലീ​സ് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ ഇ​ക്കാ​ര്യം തെ​ളി​യി​ക്കു​ന്ന​ത്.

ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാ​ബി​ലെ ഡോ​ക്യു​മെ​ന്റ് വി​ഭാ​ഗ​ത്തി​ല്‍ താ​ഹ​യു​ടെ കൈ​യ​ക്ഷ​രം പ​രി​ശോ​ധി​ക്കും. ജ​യി​ലി​ല്‍ വ​ച്ച് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ഴു​തി​ച്ച​തും വീ​ട്ടി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ കു​റി​പ്പു​ക​ളും ത​മ്മി​ല്‍ താ​ര​ത​മ്യ പ​ഠ​നം ന​ട​ത്തി​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ര​ണ്ട് കൈ​യ​ക്ഷ​ര​ങ്ങ​ളും ഒ​ന്നാ​ണെ​ങ്കി​ല്‍ വീ​ട്ടി​ല്‍ നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത കു​റി​പ്പു​ക​ള്‍ കേ​സി​ല്‍ താ​ഹ​ക്കെ​തി​രേ​യു​ള്ള നി​ര്‍​ണാ​യ​ക​തെ​ളി​വാ​കും. അ​തേ​സ​മ​യം താ​ഹ​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ര​ഹ​സ്യാ​കോ​ഡി​ലു​ള്ള കു​റി​പ്പു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന് ചി​ല സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​രീ​തി​ക​ളും മ​റ്റും അ​റി​യാ​വു​ന്ന വി​ദ​ഗ്ധ​രി​ല്‍ നി​ന്നാ​ണ് ര​ഹ​സ്യ​കോ​ഡി​നെ കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

Related posts