മ​ഴ​യു​ടെ ക​ടു​പ്പം കുറഞ്ഞു, തെളിഞ്ഞ അന്തരീക്ഷം;  ജില്ലയിൽ ഇനിയുള്ള  35 ക്യാ​മ്പുക​ളി​ലാ​യി 3,116 പേ​ർ 

കൊ​ച്ചി: ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ  നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ ആ​ശ്വാ​സ​മേ​കി. ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​യു​ടെ ശ​ക്തി ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. കൊ​ച്ചി ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പെ​രു​ന്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി മേ​ഖ​ല​ക​ളി​ലും ചൊ​വ്വാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലെ രാ​വി​ലെ​യും മ​ഴ ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും ഉ​ച്ച​യ്ക്കു​ശേ​ഷം പൊ​തു​വേ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു.

കോ​ത​മം​ഗ​ലം, പ​റ​വൂ​ർ മേ​ഖ​ല​ക​ളി​ൽ ഉ​ച്ച​യോ​ടെ ക​ന​ത്ത മ​ഴ പെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ 80.27 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ പെ​യ്ത​ത്. ആ​ലു​വ 63 മി​ല്ലീ മീ​റ്റ​ർ, നാ​വി​ക സേ​ന വി​മാ​ന​ത്താ​വ​ളം 105.6, എ​റ​ണാ​കു​ളം സൗ​ത്ത് 88.2, നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം 95.1, പി​റ​വം 104.4, പെ​രു​ന്പാ​വൂ​ർ 24 മി​ല്ലീ​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ മ​ഴ ല​ഭി​ച്ചു.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യി​നെ​ത്തു​ട​ർ​ന്നു ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ പ​ത്തു സെ​ന്‍റി​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തി. നി​ല​വി​ൽ ആ​റ് ഷ​ട്ട​റു​ക​ളും 30 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​മൂ​ലം മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് നേ​രി​യ​തോ​തി​ൽ കൂ​ടി. ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ടി​ന്‍റെ 15 ഷ​ട്ട​റു​ക​ളും തു​റ​ന്നു​ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ഇ​ട​മ​ല​യാ​ർ ഡാം ​പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യേ​ക്കാ​ൾ താ​ഴ്ന്ന​നി​ല​യി​ലാ​യ​തി​നാ​ൽ ഇ​വി​ട​ത്തെ ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടി​ല്ല.

ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നു 46 ഏ​ക്ക​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ളെ നേ​ര്യ​മം​ഗ​ലം ഗ​വ. സ്കൂ​ളി​ലേ​ക്ക് മാ​റ്റി. 24ഓ​ളം കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​യി 90ല​ധി​കം പേ​ർ ഈ ​ക്യാ​ന്പി​ലു​ണ്ട്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നു കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​കാ​നി​ട​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു ക​ട​ലി​ൽ പോ​ക​രു​തെ​ന്നു നേ​ര​ത്തെ​ത​ന്നെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചു മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന യാ​ന​ങ്ങ​ളെ ത​ട​യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ലും എ​ല്ലാ മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

35 ക്യാ​ന്പു​ക​ളി​ലാ​യി 3,116 പേ​ർ
കൊ​ച്ചി: ജി​ല്ല​യി​ൽ ഇ​ന്ന​ലെ എ​ട്ടു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ കൂ​ടി അ​ട​ച്ചു. ശേ​ഷി​ക്കു​ന്ന 35 ക്യാ​ന്പു​ക​ളി​ലാ​യി 3,116 പേ​ർ ക​ഴി​യു​ന്നു. പ​റ​വൂ​ർ താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ 15. ഇ​വി​ടെ 585 കു​ടും​ബ​ങ്ങ​ളി​ലെ 1,864 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. ആ​ലു​വ താ​ലൂ​ക്കി​ൽ ഒ​ന്പ​ത് ക്യാ​ന്പു​ക​ളി​ലാ​യി 239 കു​ടും​ബ​ങ്ങ​ളി​ലെ 803 പേ​രു​ണ്ട്.

കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്കി​ൽ ഒ​രു ക്യാ​ന്പ് മാ​ത്ര​മേ​യു​ള്ളൂ. നാ​ല് കു​ടും​ബ​ങ്ങ​ളി​ലെ 12 പേ​രാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ​യി​ൽ ര​ണ്ടു ക്യാ​ന്പി​ലാ​യി ഒ​ന്പ​തു കു​ടും​ബ​ങ്ങ​ളി​ലെ 28 പേ​രും കോ​ത​മം​ഗ​ല​ത്ത് നാ​ല് ക്യാ​ന്പി​ൽ 85 കു​ടും​ബ​ങ്ങ​ളി​ലെ 251 പേ​രും ക​ണ​യ​ന്നൂ​ർ താ​ലൂ​ക്കി​ൽ നാ​ല് ക്യാ​ന്പു​ക​ളി​ലാ​യി 62 കു​ടും​ബ​ങ്ങ​ളി​ലെ 158 പേ​രും ക​ഴി​യു​ന്നു.

Related posts