വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല ക​ത്തു​ന്നു; ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തെ ശ്വാ​സം​മു​ട്ടി​ച്ച് വി​ല​ക്ക​യ​റ്റം


കോ​ട്ട​യം: പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ​യും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​ക്ക​യ​റ്റം ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തെ ശ്വാ​സം​മു​ട്ടി​ക്കു​ന്നു. ഇ​ന്ന് വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന് 21.50 രൂ​പ ഉ​യ​ര്‍​ന്ന​തോ​ടെ ഒ​രു സി​ലി​ണ്ട​റി​ന് 1806 രൂ​പ​യാ​യി. ആ​റു മാ​സ​ത്തി​നി​ടെ 600 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പാ​ച​ക​വാ​ത​കം, എ​ണ്ണ, സ​വാ​ള, അ​രി, ഉ​ള്ളി, വെ​ളു​ത്തു​ള്ളി, മ​ത്സ്യം, ഇ​റ​ച്ചി എ​ന്നി​വ​യു​ടെ വി​ല അ​ടി​ക്ക​ടി ഉ​യ​രു​ക​യാ​ണ്. ക​ട​ല, പ​രി​പ്പ്, ഉ​ഴു​ന്ന് എ​ന്നി​വ​യു​ടെ വി​ല​യി​ലാ​ണ് വ​ലി​യ വ്യ​ത്യാ​സം അ​ടു​ത്ത​നാ​ളി​ല്‍ ഉ​ണ്ടാ​യ​ത്. 110 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഉ​ഴു​ന്നി​ന്‍റെ വി​ല ഇ​പ്പോ​ള്‍ 145 രൂ​പ​യാ​ണ്.

മു​ള​ക്, മ​ല്ലി, മ​ഞ്ഞ​ള്‍ പൊ​ടി​ക​ള്‍​ക്ക് 40 ശ​ത​മാ​നം വ​രെ​യാ​ണ് ആ​റു മാ​സ​ത്തി​നി​ടെ വി​ല​വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലി​ന്‍റെ വി​ല​യി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യി. 30 രൂ​പ​യാ​യി​രു​ന്ന സ​വാ​ള​വി​ല ക​ഴി​ഞ്ഞ​യാ​ഴ്ച 80 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു.

സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നൊ​പ്പം വൈ​ദ്യു​തി, വെ​ള്ളം എ​ന്നി​വ​യു​ടെ നി​ര​ക്കു​വ​ര്‍​ധ​ന​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി ഉ​യ​ര്‍​ന്ന​തും ഇ​രു​ട്ട​ടി​യാ​യി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം​പോ​ലും ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തി​ന് എ​തി​രാ​കു​ക​യാ​ണ്.


ഓ​ണം, ദീ​പാ​വ​ലി പോ​ലു​ള്ള സീ​സ​ണു​ക​ളി​ല്‍ ക​ന​ത്ത മ​ഴ​യു​ണ്ടാ​യ​ത് ക​ച്ച​വ​ട​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ല​ക​യ​റു​ന്ന​ത് ഹോ​ട്ട​ല്‍​മേ​ഖ​ല​യി​ലെ ദൈ​നം​ദി​ന​ചെ​ല​വ് കു​ത്ത​നെ ഉ​യ​ര്‍​ത്തു​മെ​ന്ന് ഹോ​ട്ട​ല്‍​വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ഈ ​വ​ര്‍​ഷം ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ലെ 10 ശ​ത​മാ​ന​വും പൂ​ട്ടി​പ്പോ​യ​താ​യി ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ​റ​ന്‍റ് ഭാ​ര​വാ​ഹി പ്ര​തീ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment