വൈക്കം മേഖലയിൽ വെള്ളം താഴ്ന്ന് തുടങ്ങി; തലയോലപ്പറമ്പ്- വൈക്കം റോഡിൽ ബസ് സർവീസ് പുനരാരംഭിച്ചു; പ്രദേശവാസികൾ ആശ്വാസത്തിൽ


വൈ​​ക്കം:  ജില്ലയിൽ ഇന്ന് മഴ മാറിന്നിന്നതോടെ   താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം  ഇറങ്ങി തുടങ്ങി.പടിഞ്ഞാറൻ മേഖലയായ വൈക്കത്തെ റോഡിൽ നിന്നും  പുരയിടങ്ങളിൽ നിന്നും വെള്ളം  താഴ്ന്ന് തുടങ്ങി. മൂവാറ്റുപുഴയാർ നിറഞ്ഞ് കവിഞ്ഞതിനെ തുടർന്നാണ് ഈ പ്രദേശങ്ങളിൽ വെള്ളം കയറിയത്.

പു​​ഴ​​യു​​ടേ​​യും നാ​​ട്ടു തോ​​ടു​​ക​​ളു​​ടേ​​യും സ​​മീ​​പ​​ത്തും താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങി​​ലും താ​​മ​​സി​​ക്കു​​ന്ന കു​​ടും​​ബ​​ങ്ങ​​ളെ ക്യാ​​ന്പു​​ക​​ളി​​ലേക്ക് മാ​​റ്റി പാ​​ർ​​പ്പി​​ച്ചു. വൈ​​ക്കം കൊ​​ടി​​യാ​​ട് കമ്യൂ​​ണി​​റ്റി ഹാ​​ൾ, പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ൾ, വ​​ല്ല​​കം സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ൾ, മ​​റ​​വ​​ൻ​​തു​​രു​​ത്ത് യു​​പി​​എ​​സ്, കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം ക​​ടാ​​യി സ്കൂ​​ൾ, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ഡി​​ബി കോ​​ളേ​​ജ്, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് എ.​​ജെ. ജോ​​ണ്‍ തു​​ട​​ങ്ങി​​യ സ്കൂ​​ളു​​ക​​ളി​​ലാ​​ണ് ക്യാ​​ന്പു​​ക​​ൾ തു​​റ​​ന്ന​​ത്.

വ​​ല്ല​​കം സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ളി​​ൽ 200 ഓ​​ളം കു​​ടും​​ബ​​ങ്ങ​​ളി​​ലാ​​യി 800 ല​​ധി​​കം പേ​​രെ മാ​​റ്റി പാ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ട്.​​ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്, ത​​ല​​യാ​​ഴം, ഉ​​ദ​​യ​​നാ​​പു​​രം, ടി.​​വി.​​പു​​രം, ചെ​​ന്പ്, മ​​റ​​വ​​ൻ​​തു​​രു​​ത്ത്, വെ​​ച്ചൂ​​ർ ഭാ​​ഗ​​ങ്ങ​​ളി​​ലെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളിലും ചെറിയ തോതിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.

തലയോലപ്പറമ്പ്- വൈക്കം റോഡിൽ നിന്ന് വെള്ളം ഇറങ്ങി. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഇന്ന് രാവിലെ പത്തുമണിയോടെ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഗതാഗതം പൂർണ്ണമായും സ്തിഭിച്ചിരുന്നു. നിരവധി ഇരുചക്രവാഹനങ്ങൾ ആണ് പൊട്ടൻചിറയിലും വടയാറും വെള്ളത്തിൽ നിന്നുപോയത്. ഇളങ്കാവ് ദേവീ ക്ഷേത്രം ഇപ്പോഴും വെള്ളത്തിൽ ആണ്.

Related posts