വെള്ളിനക്ഷത്രത്തില്‍ പൃഥിരാജിന്റെ നായികയായി തിളങ്ങിയ മീനാക്ഷിയെ മറന്നുവോ ! താരത്തിന്റെ പുതിയ ചിത്രം വൈറലാകുന്നു…

പൃഥിരാജ് നായകനായ വെള്ളി നക്ഷത്രം എന്ന സിനിമയിലെ ഒരൊറ്റ വേഷം മതി മലയാളികള്‍ക്ക് മീനാക്ഷിയെ ഇഷ്ടപ്പെടാന്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകൡ നായികയാകാനും ഈ നടിയ്ക്കു കഴിഞ്ഞു.

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ മീനാക്ഷി എന്ന പേരിലാണ് നടി അറിയപ്പെടുന്നതെങ്കിലും ശര്‍മിലി എന്നും അറിയപ്പെടുന്നുണ്ട്. മരിയ മാര്‍ഗരറ്റ് എന്ന യഥാര്‍ത്ഥ നാമം സിനിമയിലേക്കെത്തിയപ്പോള്‍ മാറ്റുകയായിരുന്നു.

വെള്ളി നക്ഷത്രത്തിലെ ചന്ദന മുകിലേ എന്ന് തുടങ്ങുന്ന ഗാനം മീനാക്ഷിയുടെ സിഗ്‌നേച്ചര്‍ സോംഗാണ്. താരത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ വൈറലായതോടെ എവിടെയെന്ന് തേടുകയാണ് ആരാധകര്‍.

ചിത്രത്തിന് താഴെ എവിടെയാണ് ഈ മികച്ച നടിയെന്നൊക്കെയാണ് ആരാധകര്‍ തിരക്കുന്നത്.വെള്ളി നക്ഷത്രം എന്ന സിനിമ കൂടാതെ ഒരുപിടി നല്ല മലയാളം ചിത്രങ്ങളുടെ ഭാഗമാകാന്‍ മീനാക്ഷിയ്ക്ക് സാധിച്ചിരുന്നു. തെന്നിന്ത്യയിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട് താരം.

തമിഴില്‍ ശാര്‍മിലി എന്നറിയപ്പെട്ടിരുന്ന മീനാക്ഷി വെള്ളിനക്ഷത്രം, കാക്കക്കറുമ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിനയിച്ച മലയാളചിത്രം ജൂനിയര്‍ സീനിയറായിരുന്നു. ഈ ചിത്രം ബോക്‌സോഫീസില്‍ വിജയിച്ചില്ല. ചിത്രത്തില്‍ മുകേഷിന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായാണ് മീനാക്ഷി അഭിനയിച്ചത്.

കാക്കക്കറുമ്പനിലാണ് മീനാക്ഷി ആദ്യം അഭിനയിച്ച മലയാള ചിത്രമെങ്കിലും വെള്ളിനക്ഷത്രമാണ് ആദ്യം റിലീസായത്. 2003ല്‍ തമിഴ് സിനിമയിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തിയത്. എന്നാല്‍ കരിയറില്‍ ബ്രേക്ക് നല്‍കിയത് വെള്ളിനക്ഷത്രമായിരുന്നു.

യൂത്ത്ഫെസ്റ്റിവല്‍, ബ്ലാക്ക് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.സിനിമയില്‍ എത്തിയ ആദ്യ വര്‍ഷം തന്നെ ആറു ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അതില്‍ ആകെ മൂന്നു വര്‍ഷം മാത്രമാണ് നടി സിനിമയില്‍ സജീവമായി നിന്നിരുന്നത്.

വെള്ളിനക്ഷത്രത്തില്‍ യക്ഷിയായി അഭിനയിച്ച മീനാക്ഷിയുടെ പ്രകടനം വാഴ്ത്തപ്പെട്ടിരുന്നു ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് പിന്നീട് താരം മലയാളം ഇന്‍ഡസ്ട്രിയില്‍ തന്റെ പേരായി സ്വീകരിക്കുകയായിരുന്നു.

Related posts

Leave a Comment