വെള്ളിനക്ഷത്രത്തില്‍ പൃഥിരാജിന്റെ നായികയായി തിളങ്ങിയ മീനാക്ഷിയെ മറന്നുവോ ! താരത്തിന്റെ പുതിയ ചിത്രം വൈറലാകുന്നു…

പൃഥിരാജ് നായകനായ വെള്ളി നക്ഷത്രം എന്ന സിനിമയിലെ ഒരൊറ്റ വേഷം മതി മലയാളികള്‍ക്ക് മീനാക്ഷിയെ ഇഷ്ടപ്പെടാന്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകൡ നായികയാകാനും ഈ നടിയ്ക്കു കഴിഞ്ഞു. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ മീനാക്ഷി എന്ന പേരിലാണ് നടി അറിയപ്പെടുന്നതെങ്കിലും ശര്‍മിലി എന്നും അറിയപ്പെടുന്നുണ്ട്. മരിയ മാര്‍ഗരറ്റ് എന്ന യഥാര്‍ത്ഥ നാമം സിനിമയിലേക്കെത്തിയപ്പോള്‍ മാറ്റുകയായിരുന്നു. വെള്ളി നക്ഷത്രത്തിലെ ചന്ദന മുകിലേ എന്ന് തുടങ്ങുന്ന ഗാനം മീനാക്ഷിയുടെ സിഗ്‌നേച്ചര്‍ സോംഗാണ്. താരത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ വൈറലായതോടെ എവിടെയെന്ന് തേടുകയാണ് ആരാധകര്‍. ചിത്രത്തിന് താഴെ എവിടെയാണ് ഈ മികച്ച നടിയെന്നൊക്കെയാണ് ആരാധകര്‍ തിരക്കുന്നത്.വെള്ളി നക്ഷത്രം എന്ന സിനിമ കൂടാതെ ഒരുപിടി നല്ല മലയാളം ചിത്രങ്ങളുടെ ഭാഗമാകാന്‍ മീനാക്ഷിയ്ക്ക് സാധിച്ചിരുന്നു. തെന്നിന്ത്യയിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട് താരം. തമിഴില്‍ ശാര്‍മിലി എന്നറിയപ്പെട്ടിരുന്ന മീനാക്ഷി വെള്ളിനക്ഷത്രം, കാക്കക്കറുമ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം…

Read More

മീനാക്ഷിയുടെ മോഹന്‍ലാല്‍ സ്‌റ്റൈല്‍ കാറോട്ടം വൈറലാകുന്നു; സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് കടുത്ത വിമര്‍ശനം…

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ബാലതാരമാണ് മീനാക്ഷി. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോ വൈറലാകുകയാണ്.മീനാക്ഷി അഭിനയിക്കുന്ന പുതിയ ചിത്രമായ ‘മോഹന്‍ലാലിന്റെ’ പ്രചരണാര്‍ത്ഥം കാറോടിക്കുന്ന മീനാക്ഷിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മോഹന്‍ലാല്‍ ചിത്രമായ രാജാവിന്റെ മകനില്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറിലുള്ള കാറോടിച്ചാണ് മീനാക്ഷി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മരങ്ങള്‍ക്കിടയിലുള്ള വഴിയിലൂടെ കാറോടിച്ച് വരുന്ന മീനാക്ഷി കാറില്‍ നിന്നും ഇറങ്ങി മോഹന്‍ലാല്‍ സ്റ്റൈലില്‍ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ഡയലോഗ് പറയുന്നതാണ് വീഡിയോ. സംഗതി ചിത്രത്തിന്റെ പ്രെമോഷനാണ് ഉദ്ദേശിച്ചതെങ്കിലും സംഭവിച്ചത് നേരെ തിരിച്ചാണ്. പന്ത്രണ്ട് വയസുമാത്രമുള്ള മീനാക്ഷി കാറോടിച്ചത് നിയമലംഘനമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. താരങ്ങള്‍ നിയമലംഘനം നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കുട്ടിയെ കൊണ്ട് കാറോടിപ്പിച്ചത് ഉത്തരവാദിത്വമില്ലായ്മയാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വീഡിയോയ്ക്കെതിരെ നിരവധി പേരാണ്…

Read More

‘ദേ പുട്ട്’ ഉദ്ഘാടനം കലക്കാന്‍ ദിലീപിനൊപ്പം കാവ്യയും മീനാക്ഷിയും ദുബായിലേക്ക്; യാത്രയ്ക്ക് ഇടങ്കോലിടാന്‍ ഉറച്ച് പോലീസ്; കരാമയിലെ ദേ പുട്ട് ഉദ്ഘാടനം ചെയ്യുക നാദിര്‍ഷായുടെ ഉമ്മ

കൊച്ചി: തങ്ങളുടെ ഒന്നാം വിവാഹവാര്‍ഷിക വേളയില്‍ ദുബായിലെ ‘ദേ പുട്ട്’ ഉദ്ഘാടനം കിടിലനാക്കാനുറച്ച് ദിലീപ്. ജനപ്രിയതാരത്തിനൊപ്പം ഭാര്യ കാവ്യയും മീനാക്ഷിയും ദുബായിലേക്ക് പറക്കും. ദുബായിലെ കരാമയില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്നു തുറക്കുന്ന ”ദേ പുട്ട്” റസ്‌റ്റോറന്റിന്റെ ഉദ്ഘാടനം തട്ടുപൊളിപ്പനാക്കാനാണ്് തീരുമാനം.ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷയുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്. കോഴിക്കോട്ട് ഇവര്‍ ഉദ്ഘാടനം ചെയ്ത ”ദേ പുട്ട്” മികച്ച വിജയമായതിനാലാണ് ദുബായിലെ ഔട്ട്‌ലെറ്റിനും അവരെത്തന്നെ ഉദ്ഘാടകയാക്കിയത്. ഇരുവരും മിമിക്രിക്കാലംമുതല്‍ ഒരേ കുടുംബം പോലെയാണു കഴിഞ്ഞിരുന്നത്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിനു ശേഷം ദിലീപിന്റെ മകള്‍ മീനാക്ഷി നാദിര്‍ഷയുടെ വീട്ടില്‍ താമസിച്ചാണു സ്‌കൂളില്‍ പോയിരുന്നത്. 29നാണ് ദുബായിലെ ചടങ്ങ്. ഇതിന് ഒരു ദിവസം മുമ്പ് കാവ്യയും മകള്‍ മീനാക്ഷിക്കുമൊപ്പം ദിലീപ് ദുബായിലേക്ക്. കഴിഞ്ഞ നവംബര്‍ 25നായിരുന്നു ഏവരെയും ഞെട്ടിച്ച കാവ്യ-ദിലീപ് വിവാഹം.ഇതിന് ശേഷമാണ് നടിയെ ആക്രമിച്ച സംഭവം ഉണ്ടാകുന്നതും ദിലീപ്…

Read More

കഷ്ടിച്ച 13 വയസ് തികയാത്ത, ലൈസന്‍സില്ലാതെ സിനിമാതാരം മീനാക്ഷിയുടെ ബൈക്കോടിക്കല്‍ സോഷ്യല്‍മീഡിയയില്‍, സെലിബ്രിറ്റികള്‍ക്ക് എന്തുമാകാമോയെന്ന് ആരാധകര്‍, മീനാക്ഷിയുടെ ഡ്രൈവിംഗ് വിവാദത്തിലേക്ക്

പ്രായപൂര്‍ത്താകാത്തവര്‍ വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷയാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, സെലിബ്രിറ്റികളാണ് ഇത്തരത്തില്‍ വാഹനമോടിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇതൊന്നും ബാധകമല്ലേ ചോദിക്കുന്നത് മറ്റാരുമല്ല ആരാധകര്‍ തന്നെയാണ്. സോഷ്യല്‍മീഡിയയില്‍ വൈറലായ ബാലതാരം മീനാക്ഷിയുടെ ഡ്രൈവിംഗാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ താരമായി മാറിയ ബാലതാരം മീനാക്ഷിയുടെ ബൈക്കോടിക്കലാണ് ഇപ്പോള്‍ വിവാദങ്ങള്‍ വഴിയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് പതിമൂന്ന് വയസ് പോലും തികയാത്ത മീനാക്ഷി യമഹ ആര്‍15 ബൈക്ക് ഓടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. വീഡിയോ ഹിറ്റായതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ മാതാപിതാക്കള്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് നിയമം. നാദിര്‍ഷയുടെ ആദ്യചിത്രമായ അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുകുട്ടിയെന്ന റോളിലാണ് മീനാക്ഷി മലയാളികളുടെ പ്രിയങ്കരിയായത്. മൂന്നര വയസില്‍ അഖില്‍ എസ്. കിരണിന്റെ മധുരം നൊമ്പരം എന്ന ആല്‍ബത്തിലൂടെ കാമറക്കു മുന്നിലെത്തുന്നത്.…

Read More