ചരിത്രത്തിലാദ്യം! ഫേസ്ബുക്കിന്റെ മനം കവര്‍ന്ന് മീഷോ

ബം​​​ഗ​​​ളൂ​​​രു:​ ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പി​​​​ൽ നി​​​​ക്ഷേ​​​​പ​​​​മി​​​​റ​​​​ക്കി സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ വ​​​​ന്പ​​​​ൻ ഫേ​​​​സ്ബു​​​​ക്ക്. ബം​​​​ഗ​​​​ളൂ​​​​രു ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മീ​​​​ഷോ എ​​​​ന്ന സ്റ്റാ​​​​ർ​​​​ട്ട​​​​പ്പി​​​​ലാ​​​​ണ് ടെ​​​​ക് വ​​​​ന്പ​​​​ന്‍റെ ക​​​​ണ്ണു പ​​​​തി​​​​ഞ്ഞ​​​​ത്. എ​​​ന്നാ​​​ൽ, മീ​​​ഷോ​​​യു​​​ടെ എ​​​​ത്ര ഓഹ​​​രി​​​ക​​​ൾ വാ​​​​ങ്ങി​​​യെ​​​​ന്നോ മു​​​​ത​​​​ൽമു​​​​ട​​​​ക്ക് എ​​​​ത്ര​​​​യെ​​​​ന്നോ വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ ഫേ​​​​സ്ബു​​​​ക്ക് ത​​​​യാ​​​​റാ​​​​യി​​​​ല്ല.

ചെ​​​​റുന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​യും ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലെ​​​​യും വി​​​​ല്പ​​​​ന​​​​ക്കാ​​​​ർ​​​​ക്കു ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ സോ​​​​ഷ്യ​​​​ൽ​​ മീ​​​​ഡി​​​​യ പ്ലാ​​​​റ്റ​​​​്ഫോ​​​​മി​​​​ലൂ​​​​ടെ വി​​​​ൽ​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​ണു മീ​​​​ഷോ​​​​യ്ക്കു​​​​ള​​​​ള​​​​ത്. ഫേ​​​​സ്ബു​​​​ക്കി​​​​നെ​​​​യും വാ​​​​ട്സാ​​പ്പി​​​​നെ​​​​യു​​​​മാ​​​​ണ് മീ​​​​ഷോ കൂ​​​​ടു​​​​ത​​​​ലാ​​​​യി ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​തും.​ ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​ഴു പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​പ്പും മീ​​​​ഷോ​​​​യ്ക്കു​​​​ണ്ട്. വീ​​​​ട്ട​​​​മ്മ​​​​മാ​​​​രാ​​​​ണ് മീ​​​​ഷോ​​​​യു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽ ഏ​​​​റെ​​​​യും. ഇ​​​​വ​​​​ർ​​​​ക്കു​​​​ പു​​​​റ​​​​മേ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ഗ്രാ​​​​മീ​​​​ണ സ്വ​​​​യംതൊ​​​​ഴി​​​​ൽ സം​​​​ഘ​​​​ങ്ങ​​​​ളും ചെ​​​​റു​​​​കി​​​​ട ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രു​​​​മൊ​​​​ക്കെ മീ​​​​ഷോ​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​​യി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് അ​​​​റി​​​​യാ​​​​ത്ത​​​​വ​​​​ർ​​​​ക്കും മീ​​​​ഷോ​​​​യു​​​​ടെ സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ണ്. മീ​​​​ഷോ​​​​യി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും വ​​​​നി​​​​താ സം​​​​രം​​​​ഭ​​​​ക​​​​ത്വം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ടും നി​​​​ര​​​​വ​​​​ധി തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തു​​​​കൊ​​​​ണ്ടു​​​​മാ​​​​ണ് മീ​​​​ഷോ​​​​യി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഫേ​​​​സ്ബു​​​​ക്ക് ഇ​​​​ന്ത്യ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യി അ​​​​ജി​​​​ത് മോ​​​​ഹ​​​​ൻ പ​​​​റ​​​​ഞ്ഞു.​

ഡ​​​​ൽ​​​​ഹി ഐ​​ഐ​​ടി​​യി​​​​ലെ പൂ​​​​ർ​​​​വ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ വി​​​​ദി​​​​ത് ആ​​​​ത്ര​​​​യ്, സ​​​​ഞ്ജീ​​​​വ് ബൻവാൽ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് 2015 ലാ​​​​ണ് മീ​​​​ഷോ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ നി​​​​ക്ഷേ​​​​പം ല​​​​ഭി​​​​ച്ച​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നും ചെ​​​​റു​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളെ​​​​യും ഗ്രാ​​​​മീ​​​​ണ യൂ​​​​ണി​​​​റ്റു​​​​ക​​​​ളെ​​​​യും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ഫേ​​​​സ്​​​​ബു​​​​ക്കി​​​​ന്‍റെ സ​​​​ഹാ​​​​യം ​​ല​​​ഭി​​​ച്ച​​​തോ​​​ടെ കൂ​​​​ടു​​​​ത​​​​ൽ വി​​​​പു​​​​ല​​​​മാ​​​​ക്കു​​​​മെ​​​​ന്നും വി​​​​ദി​​​​ത് ആ​​​​ത്ര​​​​യ് പ​​​​റ​​​​ഞ്ഞു. വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി നി​​​​ല​​​​വി​​​​ൽ 65 മി​​​​ല്യ​​​​ണ്‍ യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ നി​​​​ക്ഷേ​​​​പ​​​​മാ​​​​ണ് മീ​​​​ഷോ​​​​യ്ക്കു​​​​ള്ള​​​​ത്.

Related posts