ജോലി ചെയ്യുക, മറ്റുള്ളവരെക്കുറിച്ച് നല്ലത് മാത്രം ചെയ്യുക എന്നതാണ് തന്റെ പോളിസി എന്ന് മോതിൽ ദേവിക. ഓരോ വര്‍ഷവും നമുക്ക് ബോണസാണ്. ഈ പ്രായത്തില്‍ അവരെ കണ്ടില്ലേ എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ ആളുകളെ താരതമ്യം ചെയ്യാന്‍ പാടില്ല.
ഓരോരുത്തരുടെയും കഴിവും, കാര്യങ്ങളുമൊക്കെ വ്യത്യസ്തമാണ്. നേരത്തെ എനിക്കത്ര ആരാധന തോന്നാത്ത പലരോടും ഇപ്പോള്‍ ഇഷ്ടം തോന്നുന്നുണ്ട്. എത്ര കാലമെടുത്താണ് അവര്‍ ഈയൊരു അവസ്ഥയിലേക്ക് എത്തിയത് എന്ന് ചിന്തിക്കാറുണ്ട്.
പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനും തകര്‍ന്നുപോവും. അതൊരു ദുഃഖകരമായ കാര്യമാണ്. ബന്ധങ്ങളുണ്ടാക്കുന്ന കാര്യത്തിലും നിലനിര്‍ത്തുന്ന കാര്യത്തിലും എനിക്ക് വലിയ കഴിവൊന്നുമില്ല. രണ്ടും എനിക്ക് പറ്റാറില്ല എന്നും ദേവിക കൂട്ടിച്ചേർത്തു.
