ക്ഷീ​രോ​ത്പാ​ദ​ക മേ​ഖ​ല​യി​ൽ രൂ​ക്ഷ​ പ്ര​തി​സ​ന്ധി; പാ​ല്‍​വി​ല ലി​റ്റ​റി​ന് ആ​റു രൂ​പ കൂട്ട​ണമെന്ന് മി​ല്‍​മ

കൊ​ച്ചി: ക്ഷീ​രോ​ത്പാ​ദ​ക മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന് പാ​ല്‍ വി​ല്‍​പ​ന വി​ല ലി​റ്റ​റി​ന് ആ​റു വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് മി​ല്‍​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ന്‍. ഇ​ന്ന​ലെ ചേ​ര്‍​ന്ന ഭ​ര​ണ സ​മി​തി​യി​ലാ​ണ് മി​ല്‍​മ സം​സ്ഥാ​ന​ത​ല ഫെ​ഡ​റേ​ഷ​ന്‍ വ​ഴി ഇ​ക്കാ​ര്യം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ തീ​രു​മാ​നിച്ച​ത്.

വേ​ന​ല്‍ കനത്ത​തോ​ടെ ക്ഷീ​രോ​ത്പാ​ദ​ന​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഉ​ത്പാ​ദ​നക്കു​റ​വ് സൃ​ഷ്ടി​ക്കു​ന്ന സാ​മ്പ​ത്തി​കന​ഷ്ട​ത്തി​ന് പു​റ​മേ കാ​ലി​ത്തീ​റ്റ​യു​ടെ വി​ല വ​ര്‍​ധ​നയും പ​ച്ച​പ്പു​ല്ലി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും ക്ഷീ​ര​ക​ര്‍​ഷ​ക​നെ ഈ ​മേ​ഖ​ല വി​ട്ടു​പോ​കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്.

ക്ഷീ​രോ​ത്പാ​ദ​ക മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ ഈ ​പ്ര​തി​സ​ന്ധി​യും വി​പ​ണി നി​ല​നി​ര്‍​ത്താ​ന്‍ കൂ​ടു​ത​ല്‍ വി​ല ന​ല്‍​കി സം​സ്ഥാ​ന​ത്തി​നു പു​റ​ത്തുനി​ന്നു പാ​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത് മൂ​ല​മു​ണ്ടാ​വു​ന്ന ന​ഷ്ട​വും ഭ​ര​ണസ​മി​തി വി​ല​യി​രു​ത്തി.​

പാ​ല്‍ വി​ല വ​ര്‍​ധി​പ്പി​ക്കാത്ത​പ​ക്ഷം ന​ഷ്ടം സ​ഹി​ച്ച് ക്ഷീ​ര​മേ​ഖ​ല​യി​ല്‍ തു​ട​രാ​ന്‍ ക​ര്‍​ഷ​ക​ര്‍ ത​യാ​റാ​വു​ക​യി​ല്ലെ​ന്നും ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ പാ​ല്‍ അ​ള​ക്കാ​തെ ക​ര്‍​ഷ​ക​ര്‍ പു​റ​ത്ത് പാ​ല്‍ ന​ല്‍​കു​ന്ന​ത് സം​ഘ​ങ്ങ​ള്‍​ക്ക് ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ തെ​രു​വ​ത്ത് അ​റി​യി​ച്ചു.

Related posts

Leave a Comment